കേന്ദ്രത്തിന് കേരളത്തോട് ചിറ്റമ്മ നയമെന്ന് മായാവതി, ദേശിയ ദുരന്തമായി പ്രഖ്യാപിക്കണം

സംഘടനകളും വ്യക്തികളും അവരുടെ വഴിയെ പ്രളയ ബാധിതരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങി. എന്നാല്‍ ആ സാഹചര്യം ആവശ്യപ്പെടുന്ന രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിച്ചില്ല
കേന്ദ്രത്തിന് കേരളത്തോട് ചിറ്റമ്മ നയമെന്ന് മായാവതി, ദേശിയ ദുരന്തമായി പ്രഖ്യാപിക്കണം

ലഖ്‌നൗ: കേരളത്തോട് കേന്ദ്രത്തിന് ചിറ്റമ്മ നയം എന്ന് മായാവതി. കേരളം നേരിട്ട മഹാപ്രളയത്തെ ദേശിയ ദുരന്തമായി പ്രഖ്യാപിക്കണം എന്ന് ബിഎസ്പി നേതാവ് പറഞ്ഞു. 

ദുരന്തത്തിന്റെ തീവ്രത ഇത്ര വര്‍ധിച്ചതായിരുന്നിട്ടും കേരളത്തിന് വേണ്ട സഹായം നല്‍കാന്‍ കേന്ദ്രം തയ്യാറായില്ല എന്ന് മായാവതി കുറ്റപ്പെടുത്തി. കേരളം മുഴുവനും, കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളും പ്രളയത്തെ നേരിട്ടു. സംഘടനകളും വ്യക്തികളും അവരുടെ വഴിയെ പ്രളയ ബാധിതരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങി. 

എന്നാല്‍ ആ സാഹചര്യം ആവശ്യപ്പെടുന്ന രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിച്ചില്ല. കേരളത്തില്‍ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും മായാവതി പറഞ്ഞു. കേരളത്തെ സഹായിക്കുന്നില്ല എന്നതിന് പുറമെ, ജിഎസ്ടിയില്‍ സെസ് കൂട്ടി വരുമാനം വര്‍ധിപ്പിക്കാനുള്ള കേരളത്തിന്റെ നീക്കങ്ങള്‍ക്ക് വേണ്ടി പരിഗണ നല്‍കാനും കേന്ദ്രം തയ്യാറല്ലെന്ന് മായാവതി പറയുന്നു. കേരളത്തിനെതിരായ അവഗണനയില്‍ പ്രതിഷേധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലായിരുന്നു മായാവതിയുടെ ആരോപണങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com