കേരളത്തിലെ പ്രളയക്കെടുതിക്ക് കാരണം ഇതാണ്;  ഇ ശ്രീധരന്റെ വിശദീകരണം

കേരളത്തിലെ പ്രളയക്കെടുതിക്ക് കാരണം ഇക്കാരണങ്ങളെന്ന് ഇ ശ്രീധരന്‍
കേരളത്തിലെ പ്രളയക്കെടുതിക്ക് കാരണം ഇതാണ്;  ഇ ശ്രീധരന്റെ വിശദീകരണം

കൊച്ചി: ഡാമുകള്‍ യഥാസമയം തുറന്നുവിടാതെ ജലം സംഭരിച്ചതാണ് കേരളത്തിലെ പ്രളയത്തിന് കാരണമെന്നും കാലാവസ്ഥ പ്രവചനത്തില്‍ വന്ന വീഴ്ച മൂലമാണ് ഇതം സംഭവിച്ചതെന്ന് ഡിഎംആര്‍എസി മുഖ്യഉപദേഷ്ടാവ് ഇ ശ്രീധരന്‍.12,000 കോടി രൂപ ആസ്തിയുള്ള രാജ്യമായ ഇന്ത്യ പ്രളയക്കെടുതികള്‍ നേരിടാന്‍ വിദേശസഹായം സ്വീകരിക്കുന്നത് അഭിമാനകരമല്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് ആവശ്യമായ സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ സാഹചര്യത്തില്‍ വിദേശരാജ്യങ്ങളിലുള്ള സഹായത്തിന്റെ ആവശ്യമില്ല. പ്രളയക്കെടുതിയില്‍ നിന്ന് നാടിനെ മോചിപ്പിച്ചെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പരമാവധി കാര്യങ്ങള്‍ ചെയ്തതായും ശ്രീധരന്‍ പറഞ്ഞു. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനങ്ങളൊന്നും വിശ്വസിക്കാന്‍ പറ്റാത്ത സാഹചര്യമായി. പുതിയ  കേരളം പടുത്തുയര്‍ത്താന്‍ പൂര്‍ണാധികാരമുള്ള സമിതിയെ നിയോഗിക്കണം. ഓരോ വകുപ്പിനും സ്വതന്ത്രചുമതല നല്‍കണം. വികസന പദ്ധതികള്‍ക്ക് ധനകാര്യവകുപ്പിന്റെയും മറ്റ് അനുമതിക്ക് കാത്തുനില്‍ക്കേണ്ട ഗതി വരരുതെന്നും ശ്രീധരന്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com