നവകേരള നിര്‍മ്മാണത്തിന് കൈത്താങ്ങുമായി ലോകബാങ്കും എഡിബിയും ; മധ്യകാല വായ്പ നല്‍കാന്‍ തയ്യാര്‍

ലോകബാങ്ക്, എഡിബി സംഘം ഇന്ന് വൈകീട്ട് ആറുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തും
നവകേരള നിര്‍മ്മാണത്തിന് കൈത്താങ്ങുമായി ലോകബാങ്കും എഡിബിയും ; മധ്യകാല വായ്പ നല്‍കാന്‍ തയ്യാര്‍

തിരുവനന്തപുരം : പ്രളയം തകര്‍ത്ത കേരളത്തെ പുനരുദ്ധരിക്കുന്നതിനായി ധനസഹായം തേടി ലോകബാങ്ക്, എഡിബി പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി. കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി മധ്യകാല വായ്പകള്‍ നല്‍കാന്‍ തയ്യാറാണെന്ന് ചര്‍ച്ചയില്‍ ലോകബാങ്ക് അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചു. വായ്പാ നടപടികള്‍ ലളിതമാക്കുമെന്നും ലോകബാങ്ക് അധികൃതര്‍ അറിയിച്ചു. ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവുമായാണ് ലോകബാങ്ക്, എഡിബി സംഘം ചര്‍ച്ച നടത്തിയത്. 

പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് സഹായം നല്‍കുമെന്ന് ചര്‍ച്ചയില്‍ ലോകബാങ്ക്, എഡിബി പ്രതിനിധികള്‍ അറിയിച്ചു. ശുചീകരണത്തിനും സഹായം ലഭ്യമാക്കാന്‍ സന്നദ്ധമെന്നും അവര്‍ അറിയിച്ചു. കേരളത്തിലെ പ്രളയക്കെടുതിയുടെ വ്യാപ്തിയെ കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചയാണ് നടത്തിയതെന്ന് പ്രതിനിധി സംഘം സൂചിപ്പിച്ചു. 

ലോകബാങ്ക്, എഡിബി സംഘം ഇന്ന് വൈകീട്ട് ആറുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായും ചര്‍ച്ച നടത്തും. കേരളം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും വായ്പ കാര്യത്തില്‍ തീരുമാനം എടുക്കുക എന്നാണ് ലോകബാങ്ക് സംഘം സൂചിപ്പിച്ചത്. ഇതിന് മുന്നോടിയായി മറ്റൊരു വിദഗ്ധ സംഘം പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com