പിണറായി കൂട്ടക്കൊല: അവനെപ്പറ്റി സൂചിപ്പിച്ച് സൗമ്യയുടെ ഡയറിക്കുറിപ്പ്; കൊല നടത്തിയത് താനല്ലെന്ന് വിശദീകരണം

പിണറായി കൂട്ടക്കൊല: അവനെപ്പറ്റി സൂചിപ്പിച്ച് സൗമ്യയുടെ ഡയറിക്കുറിപ്പ്; കൊല നടത്തിയത് താനല്ലെന്ന് വിശദീകരണം
പിണറായി കൂട്ടക്കൊല: അവനെപ്പറ്റി സൂചിപ്പിച്ച് സൗമ്യയുടെ ഡയറിക്കുറിപ്പ്; കൊല നടത്തിയത് താനല്ലെന്ന് വിശദീകരണം

കണ്ണൂര്‍: പിണറായി കൂട്ടക്കൊലപാതകത്തില്‍ നിരപരാധിയാണെന്നും മറ്റൊരാള്‍ക്ക് പങ്കുണ്ടെന്നും സൂചന നല്‍കി സൗമ്യയുടെ ഡയറിക്കുറിപ്പ്. മരിക്കുന്നതിന് മുന്‍പ് സൗമ്യ ജയിലില്‍ വെച്ചെഴുതിയ ഡയറിക്കുറിപ്പിലാണ് അവന്‍ എന്ന വ്യക്തിയെ കുറിച്ച് പരാമര്‍ശം ഉള്ളത്. ഇതോടെ അന്വേഷണം മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

മുത്തമകള്‍ ഐശ്വര്യയെ അഭിസംബോധന ചെയ്യുന്ന രീതിയിലാണ് സൗമ്യയുടെ കുറിപ്പ്. കിങ്ങിണി കൊലപാതകത്തില്‍ പങ്കില്ലെന്ന് തെളിയുന്നതുവരെ അമ്മയ്ക്ക് ജീവിക്കണം. മറ്റെല്ലാം നഷ്ടമായ തനിക്ക് ഏക ആശ്രയം നീതിക്കുവേണ്ടിയുള്ള പോരാട്ടമാണ്. ഈ അമ്മ അവനെ കൊല്ലും. എന്നിട്ട് ശരിക്കും കൊലയാളിയായിട്ട് ജയിലില്‍ തിരിച്ചെത്തും.എന്റെ കുടുംബം എനിക്ക് ബാധ്യതയല്ലായിരുന്നുവെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തണം. എന്റെ കുടുംബത്തിന്റെ കൊലപാതകത്തില്‍ തനിക്ക് പങ്കില്ല എന്നു തെളിയിക്കുന്നതുവരെ എനിക്ക് ജീവിക്കണം. ബാക്കിയെല്ലാം നഷ്ടപ്പെട്ട എനിക്ക് അതെങ്കിലും ദൈവം നടത്തിത്തരും എന്നാണ് കുറിപ്പിലുള്ളത്.

ജയിലില്‍ സന്ദര്‍ശനത്തിനെത്തിയ ലീഗല്‍ സര്‍വീസ് അതോറിറ്റി പ്രതിനിധിയോട് നേരത്തെ സൗമ്യ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഇത് മജിസ്‌ട്രേറ്റിന് മുന്നില്‍ തുറന്നുപറയാന്‍ തയ്യാറാണെന്നും അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് സൗമ്യയെ ജയില്‍ വളപ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

കുടംബത്തിന്റെ കൂട്ടക്കൊലപാതകം സൗമ്യയ്ക്ക് നേരിട്ട് നടത്താനാകില്ലെന്ന് മറ്റാര്‍ക്കോ ഇതില്‍ പങ്കുണ്ടെന്നുമായിരുന്നു നാട്ടുകാരുടെയും ബന്ധുക്കളുടെയും ആരോപണം. സൗമ്യയുമായി അടുപ്പമുണ്ടായിരുന്ന പാര്‍ട്ടിപ്രവര്‍ത്തകന് സംഭവത്തില്‍ പങ്കുണ്ടെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇയാള്‍ കേസ് അന്വേഷണം അട്ടിമറിച്ചാതായും ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ ഉയരുന്നു. നേരത്തെ അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് കാട്ടി ബന്ധുക്കള്‍ ഡിജിപിക്കും ജില്ലാ പൊലീസ് മേധാവിക്കും ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com