പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ തട്ടിപ്പിനും ഇരകളാകുന്നു; ലക്ഷങ്ങള്‍ കൈക്കൂലി ചോദിച്ച ഇന്‍ഷുറന്‍സ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വ്യാപാരനഷ്ടത്തിന് ഇന്‍ഷുറന്‍സ് തുക അനുവദിക്കാന്‍ ലക്ഷങ്ങള്‍ കൈക്കൂലി ആവശ്യപ്പെട്ട ഇന്‍ഷുറന്‍സ് ഉദ്യോഗസ്ഥന്‍ കൊച്ചിയില്‍ അറസ്റ്റിലായി.
പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ തട്ടിപ്പിനും ഇരകളാകുന്നു; ലക്ഷങ്ങള്‍ കൈക്കൂലി ചോദിച്ച ഇന്‍ഷുറന്‍സ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കൊച്ചി: പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ട് വലയുന്നവര്‍ തട്ടിപ്പിനും ഇരകളാകുന്നു. വ്യാപാരനഷ്ടത്തിന് ഇന്‍ഷുറന്‍സ് തുക അനുവദിക്കാന്‍ ലക്ഷങ്ങള്‍ കൈക്കൂലി ആവശ്യപ്പെട്ട ഇന്‍ഷുറന്‍സ് ഉദ്യോഗസ്ഥന്‍ കൊച്ചിയില്‍ അറസ്റ്റിലായി. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ സര്‍വേയറായ ഉമാ മഹേശ്വരറാവുവാണ് പിടിയിലായത്. ഇദ്ദേഹത്തിന്റെ താമസസ്ഥലത്ത് റെയ്ഡും നടത്തി.

കൊടുങ്ങല്ലൂരിലെ  വര്‍ക്ക്‌ഷോപ്പ് ഉടമയോടാണ് കൈക്കൂലി ആവശ്യപ്പെട്ടത്. നഷ്ടപരിഹാരമായി ലഭിക്കാനിടയുളള തുകയുടെ 40 ശതമാനമാണ് മുന്‍കൂറായി ചോദിച്ചത്. 15 ലക്ഷം രൂപയാണ് വര്‍ക്ക്‌ഷോപ്പ് ഉടമയ്ക്ക് നഷ്ടപരിഹാരമായി ലഭിക്കേണ്ടത്. ഇതില്‍ നാലുലക്ഷം രൂപ മുന്‍കൂറായി നല്‍കാനാണ് ഇന്‍ഷുറന്‍സ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത്.കൈക്കൂലി ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ അടക്കം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നായിരുന്നു അറസ്റ്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com