പ്രളയദുരന്തം: കേന്ദ്രസംഘം ഇന്നെത്തും

ബാങ്കുകളുടെയും ഇന്‍ഷൂറന്‍സ് കമ്പനികളുടെയും പ്രവര്‍ത്തനങ്ങളും അതോടൊപ്പം തന്നെ സംസ്ഥാനത്ത് നടക്കുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളും പഠിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസംഘം എത്തുന്നത്
പ്രളയദുരന്തം: കേന്ദ്രസംഘം ഇന്നെത്തും

ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയദുരന്തത്തിന്റെ നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്നത്തും. കേന്ദ്ര ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്

അഡീഷണല്‍ സെക്രട്ടറി ദേബാശിഷ് പാണ്ഡെ, സാമ്പത്തിക ഉപദേഷ്ടാവ് ശ്രീനിവാസ റാവു എന്നിവരെക്കൂടാതെ പൊതുമേഖലാ ബാങ്കുകളുടെ സിഎംഡിമാരും നബാര്‍ഡ് പ്രതിനിധികളും പൊതുമേഖലാ ഇന്‍ഷൂറന്‍സ് കമ്പനികളുടെ പ്രതിനിധികളും സംഘത്തിലുണ്ടാകും. 

ബാങ്കുകളുടെയും ഇന്‍ഷൂറന്‍സ് കമ്പനികളുടെയും പ്രവര്‍ത്തനങ്ങളും അതോടൊപ്പം തന്നെ സംസ്ഥാനത്ത് നടക്കുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളും പഠിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസംഘം എത്തുന്നത്. പ്രളയത്തില്‍ മുങ്ങിപ്പോയ ബാങ്കുകളും എടിഎമ്മുകളും, ഇന്‍ഷൂറന്‍സ് കമ്പനികളുടെ ഓഫീസുകളും വീണ്ടും തുറക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ സംഘം വിലയിരുത്തും. അതോടൊപ്പം പ്രളയത്തില്‍ നശിച്ച നോട്ടുകള്‍ മാറ്റി നല്‍കുന്നത് സംബന്ധിച്ചും വായ്പകളുടെ തിരിച്ചടവ് കാലാവധി സംബന്ധിച്ചും സംഘം അവലോകനം നടത്തും. 

ഇന്‍ഷൂറന്‍സ് കമ്പനികള്‍ ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നത് സംബന്ധിച്ച നടപടികള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഇതിനായി പ്രത്യേക ക്യാമ്പ്ഓഫീസ് തുടങ്ങാന്‍ ധനമന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ വിലയിരുത്തുന്നതിനുവേണ്ടിക്കൂടിയാണ്സംഘം കേരളത്തിലെത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com