മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് കൂടുതല്‍ പേര്‍; ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കി പഞ്ചായത്ത് ഡയറക്ടറേറ്റിലെ 150 ജീവനക്കാര്‍ 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പഞ്ചായത്ത് ഡയറക്ടറേറ്റിലെ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യും
മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് കൂടുതല്‍ പേര്‍; ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കി പഞ്ചായത്ത് ഡയറക്ടറേറ്റിലെ 150 ജീവനക്കാര്‍ 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ട് വച്ച സാലറി ചലഞ്ച് ഏറ്റെടുത്ത് പഞ്ചായത്ത് ഡയറക്ടറേറ്റ് ജീവനക്കാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പഞ്ചായത്ത് ഡയറക്ടറേറ്റിലെ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യും. 

അഡീഷണല്‍ ഡയറക്ടര്‍, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍, ലാ ഓഫീസര്‍, പബ്ലിസിറ്റി ഓഫീസര്‍, സീനിയര്‍ സൂപ്രണ്ടുമാര്‍, ജൂനിയര്‍ സൂപ്രണ്ടുമാര്‍, ക്ലര്‍ക്കുമാര്‍, ഓഫീസ് അറ്റന്‍ഡന്റുമാര്‍ തുടങ്ങിയ ഡയറക്ടറേറ്റിലെ 150 ജീവനക്കാരാണ് ഒരു മാസത്തെ ശമ്പളം നല്‍കുന്നത്. വകുപ്പിലെ ജില്ലാ ഓഫീസുകളിലേയും ഗ്രാമപഞ്ചായത്ത് ഓഫീസുകളിലേയും ജീവനക്കാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ പഞ്ചായത്ത് ഡയറക്ടര്‍ എം.പി.അജിത് കുമാര്‍ അഭ്യര്‍ത്ഥിച്ചു

പുതിയ കേരളം നിര്‍മ്മിക്കാന്‍ ഒരു മാസം മൂന്ന് ദിവസത്തെ ശമ്പളം വച്ച് പത്ത് മാസംകൊണ്ട് ഒരുമാസത്തെ ശമ്പളം നല്‍കാം എന്ന ആശയമാണ് മുഖ്യമന്ത്രി മുന്നോട്ടുവച്ചത്. തുടര്‍ന്ന് നിരവധിപേര്‍ ഈ ആശയം ഏറ്റെടുത്തു മുന്നോട്ടുവരികയായിരുന്നു. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഉള്‍പ്പെടെയുള്ള നേതാക്കളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും സാലറി ചലഞ്ചിന് പിന്തുണയറിയിച്ച് രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com