വെള്ളക്കെട്ടിൽ കിടന്ന രണ്ടു കോടി രൂപയുടെ പ്രോട്ടീൻ പൗഡർ പുതിയ കുപ്പികളിലാക്കി വിൽക്കാൻ ശ്രമം ; ആരോ​ഗ്യവകുപ്പ് അധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചു

ആരോ​ഗ്യവകുപ്പ് അധികൃതർ, ഏജൻസിയിൽ റെയ്ഡ് നടത്തി വീണ്ടും ഉപയോഗിക്കുന്നതിനായി ചാക്കുകളിൽ നിറച്ചുവച്ചിരുന്ന പൗഡർ കുഴിച്ചുമൂടി
വെള്ളക്കെട്ടിൽ കിടന്ന രണ്ടു കോടി രൂപയുടെ പ്രോട്ടീൻ പൗഡർ പുതിയ കുപ്പികളിലാക്കി വിൽക്കാൻ ശ്രമം ; ആരോ​ഗ്യവകുപ്പ് അധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചു

തൃശൂർ : പ്രളയക്കെടുതിയിൽ നാലു ദിവസം വെള്ളക്കെട്ടിൽ കിടന്ന രണ്ടു കോടി രൂപയുടെ പ്രോട്ടീൻ പൗഡർ പുതിയ കുപ്പികളിലാക്കി വിൽക്കാൻ ശ്രമം. ഇക്കാര്യം അറിഞ്ഞ ആരോ​ഗ്യവകുപ്പ് അധികൃതർ, ഏജൻസിയിൽ റെയ്ഡ് നടത്തി വീണ്ടും ഉപയോഗിക്കുന്നതിനായി ചാക്കുകളിൽ നിറച്ചുവച്ചിരുന്ന പൗഡർ കുഴിച്ചുമൂടി. തലോർ ജറുസലെം ധ്യാനകേന്ദ്രത്തിനു സമീപം പ്രവർത്തിക്കുന്ന ഏജൻസിയിലാണ് ആരോ​ഗ്യവകുപ്പ് റെയ്ഡ് നടത്തിയത്. 

വെള്ളക്കെട്ടിൽ കിടന്നതു മൂലം രണ്ടു കോടി രൂപയുടെ പ്രോട്ടീൻ പൗഡർ നശിച്ചെന്ന് കാണിച്ച് ഏജൻസി അധികൃതർ തന്നെയാണ് നേരത്തെ നെന്മണിക്കരയിലെ ആരോഗ്യവകുപ്പ് അധികൃതർക്ക് പരാതി നൽകിയത്. ഇതുപ്രകാരം സ്ഥലം സന്ദർശിച്ച അധിക‍ൃതർ രണ്ടു ദിവസത്തിനകം 
ഇവ നശിപ്പിക്കാൻ നിർദേശിച്ചു. എന്നാൽ ഏജൻസി ജീവനക്കാർ പൗഡർ നശിപ്പിക്കാതെ, ചാക്കുകളിൽ നിറച്ചു വെയ്ക്കുകയായിരുന്നു. 

രഹസ്യവിവരത്തെ തുടർന്ന് പരിശോധനക്കെത്തിയ ആരോഗ്യവകുപ്പ് അധികൃതർ, ചാക്കുകളിൽ നിറച്ച് സൂക്ഷിച്ച പൗഡർ കണ്ടെടുത്തു. പുതിയ ബോട്ടിലിൽ നിറച്ച് വീണ്ടും ഉപയോഗിക്കാനുള്ള ശ്രമമാണെന്നും ഉദ്യോ​ഗസ്ഥർ കണ്ടെത്തി. ഇതേ തുടർന്ന് ഏജൻസി അധികൃതരെ വിളിച്ചു വരുത്തി 
കേടായ പൗഡർ മുഴുവൻ കുഴിച്ചുമൂടാൻ നിർദേശിക്കുകയായിരുന്നു. ആരോ​ഗ്യ വകുപ്പിന് പിന്നാലെ, ഭക്ഷ്യസുരക്ഷാ വകുപ്പും ഏജൻസിയിൽ പരിശോധന നടത്തി. ഗോഡൗണിലുണ്ടായിരുന്ന പൗഡറിന്റെ സാംപിളുകളും ശേഖരിച്ചു.

അതേസമയം ആരോഗ്യവകുപ്പ് അധികൃതരുടെ നിർദേശാനുസരണം കുഴിച്ചുമൂടുന്നതിനായി ചാക്കുകളിൽ നിറയ്ക്കുകയായിരുന്നു എന്നാണ് ഏജൻസി ജീവനക്കാർ വിശദീകരിച്ചു. കേടായ മുഴുവൻ ബോട്ടിലുകളും പൊട്ടിച്ചു കഴിഞ്ഞശേഷം അധികൃതരുടെ സാന്നിധ്യത്തിൽ അടുത്ത ദിവസം കുഴിച്ചു മൂടാനിരിക്കുകയായിരുന്നെന്നും ഇവർ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com