ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശയക്കുഴപ്പം; രണ്ട് ദിവസം മാത്രം വെള്ളം കയറിയ വീടുകള്‍ക്ക് മാത്രം ധനസഹായം

ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശയക്കുഴപ്പം; രണ്ട് ദിവസം മാത്രം വെള്ളം കയറിയ വീടുകള്‍ക്ക് മാത്രം ധനസഹായം
ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശയക്കുഴപ്പം; രണ്ട് ദിവസം മാത്രം വെള്ളം കയറിയ വീടുകള്‍ക്ക് മാത്രം ധനസഹായം

കൊച്ചി: പ്രളയക്കെടുതിയെ അതിജീവിച്ചവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപയുടെ ആശ്വാസ സഹായം രണ്ട് ദിവസത്തിലധികം വെള്ളം കെട്ടിക്കിടന്ന് വീട് വാസയോഗ്യമല്ലാതായ കുടുംബങ്ങള്‍ക്ക് മാത്രം സര്‍ക്കാര്‍ സഹായങ്ങളുടെ പിന്‍ബലത്തില്‍ ദുരിതക്കയത്തില്‍ നിന്നു കരകയറാന്‍ ഒരുങ്ങുന്നവരെ തളര്‍ത്തുന്നതാണ് കഴിഞ്ഞ 16ന് ശേഷം പ്രളയക്കൊടുതി രൂക്ഷമായെങ്കിലും ഉത്തരവ് റദ്ദാക്കാനോ മരവിപ്പിക്കാനോ സര്‍ക്കാര്‍ തയ്യാറായില്ല

ഈ നിബന്ധന നിലനില്‍ക്കെയാണ് ദുരിതാശ്വാസ ക്യാംപ് വിട്ടുമടങ്ങുന്ന എല്ലാവരുടെയും അക്കൗണ്ടുകളിലേക്ക് സഹായമെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. സംസ്ഥാന ദുരന്ത പ്രതികരണനിധിയില്‍ നിന്നുള്ള 3800 രൂപയ്ക്ക് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 6200 രൂപയും നല്‍കാനായിരുന്നു തീരുമാനം. ധനസഹായത്തിനായി റഖവന്യു അധികൃതരെ വിവരങ്ങള്‍ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു

പ്രളയബാധിതര്‍ക്കുള്ള ആനുകൂല്യങ്ങള്‍ അനര്‍ഹര്‍ കൈപ്പറ്റുന്നത് ഒഴിവാക്കാനാണ് രണ്ടുദിവസത്തിലധികം വെള്ളം കയറിയ വീടുകള്‍ എന്ന നിബന്ധന ഏര്‍പ്പെടുത്തിയതെന്ന് സര്‍ക്കാരിന്റെ വിശദീകരണം. സര്‍ക്കാര്‍ പ്രഖ്യപനവും ഉത്തരവും രണ്ടുവിധത്തിലായതോടെ ധനസഹായം വിതരണം ചെയ്യുന്നതില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ട്. സംസ്ഥാനത്ത് പലയിടത്തും രണ്ട് ദിവസത്തിനകം വീടുകളില്‍ നിന്ന് വെള്ളമിറങ്ങിയിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com