ഓണസദ്യ നല്‍കി ഹൃദയം നിറച്ച് അവരെ തിരിച്ചയച്ചു; പ്രളയബാധിതര്‍ക്ക് താങ്ങായി ശാസ്ത്രസാഹിത്യ പരിഷത്ത് 

ഓണസദ്യ നല്‍കി ഹൃദയം നിറച്ച് അവരെ തിരിച്ചയച്ചു; പ്രളയബാധിതര്‍ക്ക് താങ്ങായി ശാസ്ത്രസാഹിത്യ പരിഷത്ത് 

കൊച്ചി; പ്രളയക്കെടുതിയെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങിയവര്‍ക്ക് ഓണസദ്യയൊരുക്കി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. പരിഷത്തിന്റെ എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിഷത്ത് ഭവനില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പാണ് ഓണസദ്യയോടെ സമാപിച്ചത്. ജില്ലയില്‍ പ്രളയബാധിതരായവര്‍ക്ക് കൈത്താങ്ങാവുകയാണ് പരിഷത്ത്. വീടുകളും സ്‌കൂളുകളും വൃത്തിയാക്കുകയും അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കിയും ദുരിത ബാധിതരെ കൈപിടിച്ചുയര്‍ത്തുകയാണ് ഇവര്‍. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പരിഷത്തിന്റെ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സഹായം എത്തിച്ചത്. 

ഏലൂര്‍ തറമാലില്‍ പ്രദേശത്തെ വെള്ളം കയറി 40 വീടുകളും പറവൂര്‍ കരിമ്പാടം ഡിഡിഎസ് ഹൈസ്‌കൂളും വെസ്റ്റ് കടുങ്ങല്ലൂര്‍ ഹൈസ്‌കൂളും പരിഷത്ത് പ്രവര്‍ത്തകര്‍ വൃത്തിയാക്കി. കൂടാതെ പ്രളയ ദുരിത പ്രദേശങ്ങളിലെ 52 വീടുകളിലെ വൈദ്യുത തകരാറുകള്‍ പരിഹരിക്കുകയും ചെയ്തു. ദുരിത ബാധിത പ്രദേശങ്ങളില്‍ ക്ലീനിങ് കിറ്റുകളും ഹൈഡ്രജന്‍ പെറോക്‌സൈഡും പ്രവര്‍ത്തകര്‍ വിതരണം ചെയ്ത് വരികയാണ്.

തമിഴ്‌നാട് സയന്‍സ് ഫോറത്തിന്റെയും അഭ്യുതയകാംക്ഷികളുടേയും സഹകരണത്തോടെ ദുരിതബാധിതരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വസ്ത്രങ്ങളും നിത്യോപയോഗ വസ്തുക്കളും അടങ്ങുന്ന കിറ്റുകളും വിതരണം ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com