പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കും നശിച്ചവര്‍ക്കുമായി പ്രത്യേക ക്യാമ്പ്

പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെടുകയോ നശിക്കുകയോ ചെയ്തവര്‍ക്ക് വേണ്ടി സെപ്റ്റംബര്‍ ഒന്നിന് ആലുവ,കോട്ടയം പാസ്‌പോര്‍ട്ട് സേവാന്ദ്രങ്ങളില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും 
പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കും നശിച്ചവര്‍ക്കുമായി പ്രത്യേക ക്യാമ്പ്

കൊച്ചി: പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെടുകയോ നശിക്കുകയോ ചെയ്തവര്‍ക്ക് വേണ്ടി സെപ്റ്റംബര്‍ ഒന്നിന് ആലുവ,കോട്ടയം പാസ്‌പോര്‍ട്ട് സേവാന്ദ്രങ്ങളില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുമെന്ന് റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ പ്രശാന്ത് ചന്ദ്രന്‍ അറിയിച്ചു. ക്യാമ്പുകളില്‍ പങ്കെടുക്കുന്നവര്‍   www.passportindia.gov.in അല്ലെങ്കില്‍ എം പാസ്‌പോര്‍ട്ട് സേവ ആപ് മുഖേന പാസ്‌പോര്‍ട്ട് പുതുക്കാന്‍ അപേക്ഷ നല്‍കണം. ഫീസ് ഓണ്‍ലൈനായി അടയ്‌ക്കേണ്ടതില്ല.

എല്ലാ ജില്ലകളില്‍ നിന്നുള്ളവര്‍ക്കും അപേക്ഷിക്കാം. ഇതിനായി റജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ പാസ്‌പോര്‍ട് ഓഫിസായ ആര്‍പിഒ, കൊച്ചിന്‍ തിരഞ്ഞെടുക്കണം. പാസ്‌പോര്‍ട് നഷ്ടപ്പെട്ടവര്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്ന് ഇതിന്റെ   രേഖ ഹാജരാക്കണം. മറ്റു രേഖകള്‍ ആവശ്യമില്ല. പഴയ കേടായ പാസ്‌പോര്‍ട്ടിലെ വീസ സാധുവായിരിക്കും. യാത്ര ചെയ്യുന്നവര്‍ പാസ്‌പോര്‍ട്ടും കൈവശം വയ്ക്കുക. സംശയങ്ങള്‍ക്കു വിളിക്കാനും വാട്‌സാപ്പ് ചെയ്യാനുമുള്ള നമ്പര്‍- 9447731152.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com