പ്രളയമേഖലയില്‍ എലിപ്പനി പടരുന്നു, രണ്ട് ദിവസത്തിനിടെ എട്ട് മരണം

തിരുവനന്തപുരത്ത് നാല് പേര്‍ക്കും, കൊല്ലത്ത് രണ്ടു പേര്‍ക്കും, മലപ്പുറത്ത് എട്ട് പേര്‍ക്കും കോഴിക്കോട് പതിനൊന്ന് പേര്‍ക്കുമാണ് ബുധനാഴ്ച എലിപ്പനി സ്ഥിരകരിച്ചത്
പ്രളയമേഖലയില്‍ എലിപ്പനി പടരുന്നു, രണ്ട് ദിവസത്തിനിടെ എട്ട് മരണം

തിരുവനന്തപുരം: പ്രളയത്തിന് പിന്നാലെ പര്‍ച്ചവ്യാധി ഭീഷണിയില്‍ നില്‍ക്കുന്ന സംസ്ഥാനത്ത് ഭീതി പടര്‍ത്തി എലിപ്പനി. എട്ട് പേരാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത്. ഇതോടെ എലിപ്പനി ബാധിച്ച് ആഗസ്റ്റില്‍ മരിച്ചവരുടെ എണ്ണം 28 ആയി.

ബുധനാഴ്ച മാത്രം 25 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. കുടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ആരോഗ്യ വകുപ്പ് അതി ജാഗ്രത നിര്‍ദേശം നല്‍കി. തിരുവനന്തപുരത്ത് നാല് പേര്‍ക്കും, കൊല്ലത്ത് രണ്ടു പേര്‍ക്കും, മലപ്പുറത്ത് എട്ട് പേര്‍ക്കും കോഴിക്കോട് പതിനൊന്ന് പേര്‍ക്കുമാണ് ബുധനാഴ്ച എലിപ്പനി സ്ഥിരകരിച്ചത്. 

എലിപ്പനിക്ക് പുറമെ പ്രളയ മേഖലകളില്‍ ഡങ്കിപ്പനിയും, ചിക്കന്‍പോക്‌സും, വയറിളക്ക രോഗങ്ങളും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പലവിധ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതോടെ എല്ലാ വിധ മുന്‍ കരുതലുകളും സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി കഴിഞ്ഞു. 

വിറയലോട് കൂടിയ ഏത് പനിയും എലിപ്പനിയായി കണ്ട് റിപ്പോര്‍ട്ട് ചെയ്യാനാണ് ആരോഗ്യ വകുപ്പ് ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നാല്‍പ്പതില്‍ അധികം എലിപ്പനികളെ കുറിച്ച് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പ്രതിരോധ മരുന്നുകളുടെ വിതരണവും നടന്നു വരികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com