പ്രളയാനന്തരം മുതിരപ്പുഴയില്‍ 'ദൈവത്തിന്റെ കൈ പൊങ്ങിവന്നു'; അത്ഭുത പ്രതിഭാസമെന്ന് നാട്ടുകാര്‍ 

പ്രളയം സംഹാരമാടിക്കടന്നുപോയ വഴിയിലെല്ലാം പ്രകതി പലവിധത്തില്‍ പുതിയ അത്ഭുതങ്ങള്‍ വരച്ചുവച്ചിട്ടുണ്ട്.
പ്രളയാനന്തരം മുതിരപ്പുഴയില്‍ 'ദൈവത്തിന്റെ കൈ പൊങ്ങിവന്നു'; അത്ഭുത പ്രതിഭാസമെന്ന് നാട്ടുകാര്‍ 

പ്രളയം സംഹാരമാടിക്കടന്നുപോയ വഴിയിലെല്ലാം പ്രകതി പലവിധത്തില്‍ പുതിയ അത്ഭുതങ്ങള്‍ വരച്ചുവച്ചിട്ടുണ്ട്. അങ്ങനെയൊരു അത്ഭുതമാണ്് മൂന്നാര്‍ മുതിരപ്പുഴയിലുള്ളത്. പുഴയില്‍ ഒരു കൈ പൊന്തിവന്നിരിക്കുന്നു! കൊച്ചി  ധനുഷ്‌കോടി ബൈപാസ് പാലത്തിനു സമീപമാണ് കാഴ്ച. പ്രളയാനന്തരം പുഴയിലെ പാറയ്ക്ക് മനുഷ്യകരങ്ങളുമായി രൂപസാദൃശ്യം വന്നതാണ് ആളുകളെ അത്ഭുതപ്പെടുത്തുന്നത്. 

കാഴ്ചക്കാര്‍ കൂടിയതോടെ പാറയില്‍ കണ്ട രൂപത്തിന് വേറിട്ട പേരുകളുമായി നാട്ടുകാരുമെത്തി. ദൈവത്തിന്റെ കൈ എന്നാണ് നാട്ടുകാര്‍ നല്‍കിയ ഓമനപ്പേര്.തള്ളവിരല്‍ മറച്ചു പിടിച്ചിരിക്കുന്ന വിധത്തിലാണ് കൈ തെളിഞ്ഞിരിക്കുന്നത്. പ്രളയത്തില്‍ മുങ്ങിയ പ്രദേശത്തെ പിടിച്ചുകയറ്റാന്‍ ദൈവം സൃഷ്ടിച്ചതാണ് ഈ കൈ എന്നും ചിലര്‍ തട്ടിവിടുന്നു. 

വെള്ളത്തിനടിയിലുണ്ടായിരുന്ന പാറക്കെട്ട് ശക്തമായ ഒഴുക്കില്‍ രൂപം പ്രാപിച്ച കൈയ്യുടെ ആകൃതിലായതാണെന്ന് ആദ്യം കണ്ടെത്തിയവരുടെ അഭിപ്രായം. വലതു കൈമുഷ്ടിയുടെ പുറംഭാഗം പോലെ തോന്നിക്കുന്ന കൈ കാണുവാന്‍ നിരവധി പേരാണ് എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com