ബിജെപിയുടെ കൈപിടിച്ച് കോണ്‍ഗ്രസ്; പനച്ചിക്കാട്ട് ഇടതുപക്ഷത്തിന് ഭരണം നഷ്ടമായി

എല്‍ഡിഎഫ് ഭരിക്കുന്ന പനച്ചിക്കാട് പഞ്ചായത്തില്‍ പ്രതിപക്ഷമായ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി
ബിജെപിയുടെ കൈപിടിച്ച് കോണ്‍ഗ്രസ്; പനച്ചിക്കാട്ട് ഇടതുപക്ഷത്തിന് ഭരണം നഷ്ടമായി

കോട്ടയം: എല്‍ഡിഎഫ് ഭരിക്കുന്ന പനച്ചിക്കാട് പഞ്ചായത്തില്‍ പ്രതിപക്ഷമായ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ഇതോടെ ഇടതുപക്ഷത്തിന് പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടു. പ്രസിഡന്റ് ഇ.ആര്‍ സുനില്‍കുമാറും വൈസ് പ്രസിഡന്റ് അനില വിജും അവിശ്വാസ പ്രമേയത്തില്‍ പുറത്തായി. 23 അംഗങ്ങളുള്ള പഞ്ചായത്തില്‍ 10 അംഗങ്ങളാണ് ഇടതുപക്ഷത്തിനുള്ളത്. എട്ടുപേര്‍ സിപിഎമ്മും രണ്ടെണ്ണം സിപിഐയും. പ്രസിഡന്റ് സ്ഥാനം സിപിഎമ്മിനും വൈസ് പ്രസിഡന്റ് സ്ഥാനം സിപിഐയ്ക്കും ആയിരുന്നു. കോണ്‍ഗ്രസിന് ഒമ്പത് അംഗങ്ങളാണുള്ളത്. ബിജെപിക്ക് നാലംഗങ്ങളുണ്ട്. വോട്ടെടുപ്പില്‍ ബിജെപിയുടെ മൂന്നംഗങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണക്കുകയായിരുന്നു. ഒരാള്‍ വിട്ടുനിന്നു. ഇതോടെ 12-10 എന്ന നിലയില്‍ അവിശ്വാസം പാസായി. 

ജില്ലാ കമ്മിറ്റിയുടെ വിപ്പ് ലംഘിച്ചാണ് ബിജെപി അംഗങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തത് എന്ന് സൂചനയുണ്ട്. സുമാ മുകുന്ദന്‍, പ്രസീദ രാജു,ജയശ്രീ എന്നിവരാണ് കോണ്‍ഗ്രസിനൊപ്പം നിന്ന ബിജെപി അംഗങ്ങള്‍. വിപ്പ് ലംഘിച്ച് അവിശ്വാസത്തിന് ഒപ്പെ നിന്ന അംഗങ്ങള്‍ക്കെതിരെ ബിജെപി ജില്ലാ നേതൃത്വം നടപടി സ്വീകരിച്ചേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com