'പ്രിയ ജനപ്രതിനിധികളെ, ഇതു നമുക്കു പൊതുവേദിയില്‍ ചര്‍ച്ച ചെയ്താലോ?' 

'പ്രിയ ജനപ്രതിനിധികളെ, ഇതു നമുക്കു പൊതുവേദിയില്‍ ചര്‍ച്ച ചെയ്താലോ?' 
'പ്രിയ ജനപ്രതിനിധികളെ, ഇതു നമുക്കു പൊതുവേദിയില്‍ ചര്‍ച്ച ചെയ്താലോ?' 

കൊച്ചി: പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ചില ജനപ്രതിനിധികള്‍ നടത്തിയ പരാമര്‍ശത്തില്‍ പൊതുചര്‍ച്ചയ്ക്കുള്ള ക്ഷണവുമായി സംവിധായകന്‍ ആഷിഖ് അബു. ക്വാറിയുണ്ടായിട്ടും മഴ പെയ്തല്ലോ, വനത്തിലെങ്ങനെ ഉരുള്‍ പൊട്ടി, പ്രകൃതിയുടെ വിധി തടുക്കാനാവില്ല എന്നിങ്ങനെ ചില ഇടതുപക്ഷ എംഎല്‍എമാര്‍ നടത്തിയ പരാമര്‍ശമാണ് ആഷിഖ് അബു മുന്നോട്ടുവച്ചിരിക്കുന്നത്. 

കുട്ടനാട് എംഎല്‍എയും എന്‍സിപി നേതാവുമായ തോമസ് ചാണ്ടിയാണ് ക്വാറിയുണ്ടായിട്ടും മഴ പെയ്തല്ലോയെന്ന് ചര്‍ച്ചയ്ക്കിടെ പരാമര്‍ശിച്ചത്. വനത്തിലെങ്ങനെ ഉരുള്‍ പൊട്ടിയെന്ന പിവി അന്‍വറിന്റെ വാക്കുകളും സോഷ്യല്‍ മിഡിയയില്‍ ചര്‍ച്ചയായിരുന്നു. ദേവികുളത്തുനിന്നുള്ള സിപിഎം അംഗം എസ് രാജേന്ദ്രനാണ് പ്രകൃതിയുടെ വിധി തടുക്കാനാവില്ലെന്ന് നിയമസഭയില്‍ പറഞ്ഞത്. മൂവരുടെയും പരാമര്‍ശങ്ങള്‍ അടങ്ങിയ പത്രവാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടാണ്, ചര്‍ച്ചയ്ക്കുള്ള ആഷിഖ് അബുവിന്റെ ക്ഷണം.

ആഷിഖ് അബുവിന്റെ പോസ്റ്റ്: 

പ്രിയ ജനപ്രതിനിധികളെ, നിങ്ങളുടെ ഈ ചോദ്യങ്ങള്‍ വളരെ ' കാലികപ്രസക്തമാണ് '. 
നമുക്കൊരു പൊതുവേദിയില്‍ ഇത് ചര്‍ച്ച ചെയ്താലോ? അഭ്യര്‍ത്ഥനയാണ്. ചര്‍ച്ച സംഘടിപ്പിക്കുന്ന കാര്യം വ്യക്തിപരമായി ഏറ്റെടുക്കുന്നു. സമ്മതമെങ്കില്‍ ചര്‍ച്ച മോഡറേറ്റ് ചെയ്യാനും തയ്യാര്‍!
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com