അപകടത്തില്‍പ്പെട്ടാല്‍ ഇനി രക്ഷപ്പെടാമെന്ന് കരുതേണ്ട!; വാഹനം വിട്ടുകിട്ടണമെങ്കില്‍ കോടതിയില്‍ നഷ്ടപരിഹാരം കെട്ടിവെയ്ക്കണം, അല്ലെങ്കില്‍ ലേലം ചെയ്യും

ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ വിട്ടുകിട്ടണമെങ്കില്‍ നഷ്ടപരിഹാരത്തുക കോടതിയില്‍ കെട്ടിവെയ്‌ക്കേണ്ടി വരും
അപകടത്തില്‍പ്പെട്ടാല്‍ ഇനി രക്ഷപ്പെടാമെന്ന് കരുതേണ്ട!; വാഹനം വിട്ടുകിട്ടണമെങ്കില്‍ കോടതിയില്‍ നഷ്ടപരിഹാരം കെട്ടിവെയ്ക്കണം, അല്ലെങ്കില്‍ ലേലം ചെയ്യും

തിരുവനന്തപുരം: ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ വിട്ടുകിട്ടണമെങ്കില്‍ നഷ്ടപരിഹാരത്തുക കോടതിയില്‍ കെട്ടിവെയ്‌ക്കേണ്ടി വരും. കോടതി നിശ്ചയിക്കുന്ന തുക കെട്ടിവെയ്ക്കാന്‍ ഉടമ തയ്യാറായില്ലെങ്കില്‍ മൂന്നുമാസത്തിന് ശേഷം വാഹനം കോടതിക്ക് ലേലം ചെയ്യാം. ആ തുക ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണലിന് കൈമാറും. തുക പിന്നീട് നഷ്ടപരിഹാരത്തിന് അര്‍ഹനായ വ്യക്തിക്ക് നല്‍കും. 

ഇതുസംബന്ധിച്ച് കേരള മോട്ടോര്‍ വാഹനചട്ടത്തില്‍ ഭേദഗതി വരുത്തി വിജ്ഞാപനമിറക്കി. അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ പരിശോധനയ്ക്ക് ശേഷം ഉടമയ്ക്ക് വിട്ടുകൊടുക്കുന്നതാണ് നിലവിലെ രീതി. വാഹനത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷയില്ലെങ്കിലും വാഹനം വിട്ടുകൊടുത്തിരുന്നു. ഇത്തരം സാഹചര്യത്തില്‍ നഷ്ടപരിഹാരം വിധിക്കുമ്പോള്‍ വാഹന ഉടമയാണ് നല്‍കേണ്ടിയിരുന്നത്. ഇതിനേറെ കാലതാമസമുണ്ടാകുന്നു. ഇതിനിടയ്ക്ക് വാഹനം കൈമാറുകയോ കേടുപാടുണ്ടാകുകയോ ചെയ്യാം. വാഹനം കണ്ടെത്താന്‍ പോലും കഴിയാത്ത അവസ്ഥയുമുണ്ടാകും. 

ഉടമ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ റവന്യൂ റിക്കവറി ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കേണ്ടി വരും. ഇതേത്തുടര്‍ന്നാണ് ചട്ടത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com