എക്‌സൈസ് തീരുവയിലെ അധിക നിരക്ക് ഒഴിവാക്കി; ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ വില നാളെ മുതല്‍ കുറയും

പ്രളയക്കെടുതി നേരിടുന്നതിനായുള്ള ധനസമാഹരണത്തിന്റെ ഭാഗമായാണ് പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്ന് നേരത്തേ മദ്യത്തിന്റെ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചത്. 230 കോടി രൂപ അധിക വരുമാനമായി ഇതിലൂടെ കണ്ടെത്താമെന്നാ
എക്‌സൈസ് തീരുവയിലെ അധിക നിരക്ക് ഒഴിവാക്കി; ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ വില നാളെ മുതല്‍ കുറയും


 
തിരുവനന്തപുരം: പ്രളയ ദുരിതത്തെ നേരിടുന്നതിനായി മദ്യത്തിന് ഏര്‍പ്പെടുത്തിയിരുന്ന എക്‌സൈസ് തീരുവയിലെ അധിക നിരക്ക് സര്‍ക്കാര്‍ ഒഴിവാക്കി. ഇതോടെ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ വില കുറയും. ഇന്ന് ഒന്നാം തിയതി ആയതിനാല്‍ നാളെ മുതലാണ് വിലക്കുറവ് പ്രാബല്യത്തില്‍ വരിക.

പ്രളയക്കെടുതി നേരിടുന്നതിനായുള്ള ധനസമാഹരണത്തിന്റെ ഭാഗമായാണ് പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്ന് നേരത്തേ മദ്യത്തിന്റെ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചത്. 230 കോടി രൂപ അധിക വരുമാനമായി ഇതിലൂടെ കണ്ടെത്താമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ പണം മദ്യത്തിന്റെ അധിക തീരുവയിലൂടെ സമാഹരിക്കാന്‍ കഴിഞ്ഞു. 

നവംബര്‍ 30 വരെ ഇത്തരത്തില്‍ അധിക തീരുവ ഈടാക്കാനായിരുന്നു മന്ത്രിസഭ തീരുമാനിച്ചത്. 0.5 ശതമാനം മുതല്‍ 3.5 ശതമാനം വരെയാണ് ഇത്തരത്തില്‍ മദ്യത്തിന് വില വര്‍ധിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com