'ജനുവരി ഒന്നിന് സംസ്ഥാനത്ത് വനിതാ മതില്‍, ഇരുണ്ട യുഗത്തിലേക്ക് തിരിച്ച് പോകാനില്ല' ; സമുദായങ്ങളുടെ പിന്തുണ സര്‍ക്കാരിനുണ്ടെന്ന് മുഖ്യമന്ത്രി 

ഇരുണ്ട യുഗത്തിലേക്ക് തിരിച്ച് പോകാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ബഹുജന സംഘടനകളെ അണിനിരത്തി  വനിതാമതില്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി 
'ജനുവരി ഒന്നിന് സംസ്ഥാനത്ത് വനിതാ മതില്‍, ഇരുണ്ട യുഗത്തിലേക്ക് തിരിച്ച് പോകാനില്ല' ; സമുദായങ്ങളുടെ പിന്തുണ സര്‍ക്കാരിനുണ്ടെന്ന് മുഖ്യമന്ത്രി 

 തിരുവനന്തപുരം: ഇരുണ്ട യുഗത്തിലേക്ക് തിരിച്ച് പോകാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ബഹുജന സംഘടനകളെ അണിനിരത്തി  വനിതാമതില്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമുദായ നേതാക്കളെ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. ശബരിമല വിഷയത്തില്‍ ബിജെപിയുടെ സമരങ്ങളെ പ്രതിരോധിക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി ചെയര്‍മാനും കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ കണ്‍വീനറുമായ സംഘാടക സമിതിയെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. സമുദായ സംഘടനകളുടെ യോഗത്തില്‍ എന്‍എസ്എസ് പങ്കെടുക്കേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 

രാജ്യം ശ്രദ്ധിക്കുന്ന പരിപാടിയാക്കി ഇതിനെ മാറ്റുമെന്നും കേരളത്തെ വീണ്ടും മറ്റൊരു ഭ്രാന്താലയമാക്കി മാറ്റരുതെന്ന് പറയാനാണ് വനിതാ മതിലിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണവും തുടര്‍ച്ചയും ലക്ഷ്യമാക്കി മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ 190 ഓളംസാമുദായിക സംഘടനാ പ്രതിനിധികള്‍ക്കാണ് ക്ഷണമുണ്ടായിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com