ദിലീപിന്റെ ഹര്‍ജി തിങ്കളാഴ്ച; മുകുള്‍  റോത്തഗി ഹാജരാകും

ദിലിപിനായി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍  റോത്തഗി ഹാജരാകും - ജസ്റ്റിസുമാരായ എന്‍. ഖാന്‍വില്‍ക്കര്‍ ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബഞ്ച് ഹര്‍ജി പരിഗണിക്കുക
ദിലീപിന്റെ ഹര്‍ജി തിങ്കളാഴ്ച; മുകുള്‍  റോത്തഗി ഹാജരാകും

ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസിലെ തെളിവുകള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും. ദിലിപിനായി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍  റോത്തഗി ഹാജരാകും. ജസ്റ്റിസുമാരായ എന്‍. ഖാന്‍വില്‍ക്കര്‍ ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബഞ്ച് ഹര്‍ജി പരിഗണിക്കുക.

കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ലഭ്യമാക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. നേരത്തേ ഈയാവശ്യം വിചാരണക്കോടതിയും ഹൈക്കോടതിയും തളളിയിരുന്നു.കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്ന് ആരോപിക്കുന്ന ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പ്രതിയെന്ന നിലയില്‍ തനിക്ക് അവകാശമുണ്ടെന്നാണ് ദിലീപിന്റെ വാദം. 

കുറ്റപത്രത്തോടൊപ്പം പൊലീസ് സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ട്. അതിനാല്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ലഭിക്കണമെന്നും ദിലീപ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. വിചാരണക്കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് കിട്ടാത്ത പശ്ചാത്തലത്തിലാണ് പരമോന്നത കോടതിയെ നടന്‍ സമീപിച്ചത്. പ്രതിക്ക് തെളിവ് കൈമാറുന്നതിനെ പ്രോസിക്യൂഷന്‍ കീഴ്‌ക്കോടതിയില്‍ ശക്തമായി എതിര്‍ത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com