പാര്‍ക്കിംഗ് തര്‍ക്കം : കാവല്‍ക്കാരനെ ചീത്ത വിളിച്ച നടനെതിരെ പരാതി ; അന്വേഷണം എത്തിയത് വേറൊരു നടനിലേക്ക്, ആശയക്കുഴപ്പം

സംഭവ ദിവസം ഈ നടന്‍ എറണാകുളത്ത് ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തില്‍ പൊലീസിന് മനസ്സിലായി 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി : തേവരയിലെ പാര്‍പ്പിട സമുച്ചയത്തില്‍ പാര്‍ക്കിംഗ് തര്‍ക്കത്തെച്ചൊല്ലി കാവല്‍ക്കാരനെ ചീത്തവിളിച്ച ചലച്ചിത്ര പ്രവര്‍ത്തകനെതിരെ പരാതി. സംവിദായകന്‍ കൂടിയായ നടനെതിരെയാണ് പരാതി. എന്നാല്‍ ഇയാളുടെ പേര് സംബന്ധിച്ച് കാവല്‍ക്കാരനുണ്ടായ ആശയക്കുഴപ്പത്തെ തുടര്‍ന്ന് അന്വേഷണം എത്തിയത് മറ്റൊരു നടനിലേക്ക്. 

എന്നാല്‍ സംഭവ ദിവസം ഈ നടന്‍ എറണാകുളത്ത് ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തില്‍ പൊലീസിന് മനസ്സിലായി. ആ നടന്‍ വടക്കന്‍ കേരളത്തില്‍ ഷൂട്ടിംഗിലായിരുന്നു. തുടര്‍ന്ന് ആ നടനെ പൊലീസ് കേസില്‍ നിന്ന് ഒഴിവാക്കി. 

കാവല്‍ക്കാരനെ ചീത്തവിളിച്ച നടന്റെ ചിത്രം കാണിച്ചപ്പോഴാണ് ഒടുവില്‍ യഥാര്‍ത്ഥ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. ഇയാളെ കേസില്‍ അറസ്റ്റ് ചെയ്തിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com