പിണറായി വിജയനല്ല, മുഖ്യമന്ത്രിയാണ് യോഗം വിളിച്ചത്: നവോത്ഥാന സംഘടനകളുടെ യോഗത്തില്‍ പങ്കെടുക്കുമെന്ന് എസ്എന്‍ഡിപി

ശബരിമല യുവതി പ്രവേശന വിഷയത്തിന്റെ പശ്ചാതലത്തില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ക്കുന്ന നവോത്ഥാന സംഘടനകളുടെ യോഗത്തില്‍ പങ്കെടുക്കുമെന്ന് എസ്എന്‍ഡിപി
പിണറായി വിജയനല്ല, മുഖ്യമന്ത്രിയാണ് യോഗം വിളിച്ചത്: നവോത്ഥാന സംഘടനകളുടെ യോഗത്തില്‍ പങ്കെടുക്കുമെന്ന് എസ്എന്‍ഡിപി

ആലപ്പുഴ: ശബരിമല യുവതി പ്രവേശന വിഷയത്തിന്റെ പശ്ചാതലത്തില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ക്കുന്ന നവോത്ഥാന സംഘടനകളുടെ യോഗത്തില്‍ പങ്കെടുക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിണറായി വിജയനല്ല, മുഖ്യമന്ത്രിയാണ് യോഗം വിളിച്ചത്. യോഗത്തില്‍ എസ്എന്‍ഡിപി പങ്കെടുക്കും. നിലപാടറിയിക്കും. വിഷയത്തില്‍ മുന്‍നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച്  ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന എസ്എന്‍ഡിപി കോര്‍ കമ്മിറ്റി യോഗത്തിന് ശേഷമാണ് തീരുമാനം. 

അതേസമയം യോഗത്തില്‍ പങ്കെടുക്കില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ശബരിമല സ്ത്രീ പ്രവേശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത നവോത്ഥാന സംഘടനകളുടെ യോഗം ഇന്ന് വൈകീട്ട് നാലുമണിക്കാണ്. വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധം ഉയരുന്നതിനിടെയാണ് പിന്തുണ ഉറപ്പാക്കാനായി മുഖ്യമന്ത്രി യോഗം വിളിച്ചുചേര്‍ത്തത്.

യോഗക്ഷേമ സഭാ നേതാക്കള്‍ക്കും ക്ഷണമുണ്ട്. നവോത്ഥാന പാരമ്പര്യവും മൂല്യങ്ങളും പിന്തുടരുന്ന സംഘടനകള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒന്നിച്ചുനില്‍ക്കണമെന്നും അതിനായാണ് യോഗം എന്നുമാണ് സര്‍ക്കാര്‍ നിലപാട്. നിലവിലെ സാമുദായിക സംഘടനകളില്‍ പലതും കേരള നവോത്ഥാനത്തിന് നിര്‍ണായക പങ്ക് വഹിച്ചവരാണ്. അതിനാലാണ് ഈ സംഘടനകളെയും ക്ഷണിച്ചതെന്ന് നേരത്തേ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com