ബെഹ്‌റ മോദിയെ രക്ഷിച്ചെന്ന പ്രസംഗം: മുല്ലപ്പള്ളി വീരസ്യം നിര്‍ത്തി തെളിവുകള്‍ പുറത്തുവിടാന്‍ വെല്ലുവിളിച്ച് ബിജെപി

മുല്ലപ്പള്ളി വീരസ്യം നിര്‍ത്തി തെളിവുകള്‍ പുറത്തുവിടണമെന്ന് ബിജെപി നേതാവ് എം.ടി രമേശ് ആവശ്യപ്പെട്ടു.
ബെഹ്‌റ മോദിയെ രക്ഷിച്ചെന്ന പ്രസംഗം: മുല്ലപ്പള്ളി വീരസ്യം നിര്‍ത്തി തെളിവുകള്‍ പുറത്തുവിടാന്‍ വെല്ലുവിളിച്ച് ബിജെപി

തിരുവനന്തപുരം: ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും രക്ഷിക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഇടപെട്ടെന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണങ്ങള്‍ക്കെതിരെ ബിജെപി രംഗത്ത്. മുല്ലപ്പള്ളി വീരസ്യം നിര്‍ത്തി തെളിവുകള്‍ പുറത്തുവിടണമെന്ന് ബിജെപി നേതാവ് എം.ടി രമേശ് ആവശ്യപ്പെട്ടു.  

എന്‍ഐഎ മേധാവിയായിരുന്ന കാലത്ത് ഇരുവരെയും വെള്ളപൂശുന്ന നിലപാടാണ് ബഹ്‌റ സ്വീകരിച്ചത്. ആഭ്യന്തര സഹമന്ത്രിയായിരിക്കെ ആ ഫയലുകള്‍ നേരില്‍ കണ്ടിരുന്നെന്ന് മുല്ലപ്പള്ളി പറഞ്ഞു. അതിന്റെ പ്രത്യപകാരമായാണ് ഡിജിപി നിയമനമെന്നും മുല്ലപ്പള്ളി പറഞ്ഞു.

കഴിഞ്ഞ ദിവസം മുസ്ലീം യൂത്ത് ലീഗിന്റെ ജനയാത്രയുടെ വടകരയിലെ സ്വീകരണയോഗത്തിലാണ് മുല്ലപ്പള്ളിയുടെ പ്രസംഗം. ഇസ്രത് ജഹാന്‍ കേസില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയും ഗുജറാത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് അമിത് ഷായും പ്രതികളായിരുന്നു. എന്നാല്‍ അന്നത്തെ എന്‍ഐഎ ഉപമേധാവിയായ ബഹ്‌റ ഇവരെ വെള്ളപൂശിയത് കണ്ട് അത്ഭുതപ്പെട്ടതായും മുല്ലപ്പളളി പറഞ്ഞു.

മുഖ്യമന്ത്രിയായി പിണറായി വിജയന്‍ ചുമതലയേറ്റതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചതിന് ശേഷമാണ് ഡിജിപിയായി ബഹ്‌റയെ നിയമിക്കാനുള്ള തീരുമാനമുണ്ടായത്. ഇസ്രത് ജഹാന്‍ കേസില്‍ നിന്ന് ഇരുവരെയും സംരക്ഷിച്ചതിന്റെ പ്രത്യുപകാരമായാണ് ഡിജിപിയായി പിണറായി നിയമിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com