ബ്രൂവറി ഇടപാട്: മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല കോടതിയിലേക്ക്

ബ്രൂവറി ഇടപാട്: മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല കോടതിയിലേക്ക്
ബ്രൂവറി ഇടപാട്: മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല കോടതിയിലേക്ക്

തിരുവനന്തപുരം: ബ്രൂവറി അനുമതി നല്‍കിയതില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കോടതിയിലേക്ക്.മുഖ്യമന്ത്രി പിണറായി വിജയന്‍, എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നേരിട്ടെത്തി പരാതി നല്‍കും. നേരത്തെ സമാനമായ ആവശ്യം ഉന്നയിച്ച് ഗവര്‍ണര്‍ക്ക് മൂന്ന് തവണ പ്രതിപക്ഷ നേതാവ് പരാതി നല്‍കിയിരുന്നു. 

മന്ത്രിസഭായോഗം പോലും ചര്‍ച്ച ചെയ്യാതെ ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ച അഴിമതിയില്‍ മുഖ്യമന്ത്രി ഒന്നാം പ്രതിയും എക്‌സൈസ് മന്ത്രി രണ്ടാം പ്രതിയുമാണെന്നാണ് പ്രതിപക്ഷനേതാവിന്റെ ആരോപണം.താല്‍പര്യപത്രം ക്ഷണിക്കാതെ ഇഷ്ടക്കാര്‍ക്ക് ബ്രൂവറി തുടങ്ങാന്‍ അനുമതി നല്‍കിയതു വഴി കോടികളുടെ അഴിമതിയാണ് നടന്നത്. കട്ടമുതല്‍ തിരിച്ചേല്‍പ്പിച്ചാല്‍ മോഷണം മോഷണമല്ലാതാകുമോയെന്ന് രമേശ് ചെന്നിത്തല ചോദിക്കുന്നു. 9 വര്‍ഷമായി കേരളം പിന്തുടരുന്ന നയമാണ് ആരുമറിയാതെ ഈ സര്‍ക്കാര്‍ അട്ടിമറിച്ചത്. ഇതിനു പിന്നിലെ ഗൂഢാലോചന പുറത്തുവരണമെന്നും ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷ ആരോപണത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ബ്രൂവറി ഡിസ്റ്റിലറി  അനുമതി റദ്ദാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ബ്രൂവറി അനുമതി നല്‍കിയതില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. അനുമതി നല്‍കിയ നടപടിക്രമങ്ങളിലും വീഴ്ച ഉണ്ടായിട്ടില്ല. എങ്കിലും വിവാദം ഒഴിവാക്കാന്‍ ബ്രൂവറി, ഡിസ്റ്റിലറി അനുമതികള്‍ റദ്ദാക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

സംസ്ഥാനത്തിനാവശ്യമായ പുതിയ യൂണിറ്റുകള്‍ അനുവദിക്കുകയെന്ന സമീപനം സര്‍ക്കാര്‍ തുടരും. കൂടുതല്‍ പരിശോധനകള്‍ നടത്തിയ ശേഷം ബ്രൂവറിക്ക് അനുമതി പുതിയ നല്‍കും. ഇതിനായി പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാം. ബ്രൂവറിക്കായി നിയമപരമായി  പുതിയ അപേക്ഷകള്‍ നല്‍കാം. ഇത് പരിശോധിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com