വനിതാ എംഎല്‍എമാര്‍ക്കെതിരെ തെറിവിളി പ്രസംഗം : ബിജെപി കൊല്ലം ജില്ലാ സെക്രട്ടറി അറസ്റ്റില്‍

എംഎല്‍എമാരായ അയിഷ പോറ്റി, യു പ്രതിഭ, വീണ ജോര്‍ജ്ജ് തുടങ്ങിയവരെയാണ് ബിജെപി സെക്രട്ടറി പൊതുവേദിയില്‍ അധിക്ഷേപിച്ചത്
വനിതാ എംഎല്‍എമാര്‍ക്കെതിരെ തെറിവിളി പ്രസംഗം : ബിജെപി കൊല്ലം ജില്ലാ സെക്രട്ടറി അറസ്റ്റില്‍

കൊല്ലം : വനിതാ എംഎൽഎമാർക്കെതിരെ അശ്ലീല പ്രസംഗം നടത്തിയ ബിജെപി കൊല്ലം ജില്ലാ സെക്രട്ടറി വയക്കല്‍ സോമന്‍ അറസ്റ്റിൽ. അയിഷാ പോറ്റിയുടെ പരാതിയിലാണ് അറസ്റ്റ്.  പൂനലൂരില്‍ നിന്നാണ് പൊലീസ് സോമനെ കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ഞായറാഴ്ച കൊട്ടാരക്കര പുലമണില്‍ ബിജെപി നടത്തിയ ദേശീയപാത ഉപരോധസമരത്തിലാണ് സിപിഎം വനിതാ എംഎൽഎമാർക്കെതിരെ സോമൻ ആഭാസ പ്രസംഗം നടത്തിയത്.

പി അയിഷാപോറ്റി എംഎല്‍എക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെയും കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള, എംഎല്‍എമാരായ യു പ്രതിഭ, വീണ ജോര്‍ജ്, കൊട്ടാരക്കര എസ്‌ഐ മനോജ്, മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയുമാണ് ഇദ്ദേഹം തെറിവിളി പ്രസംഗം നടത്തിയത്. ഡിജിപിക്കും കൊട്ടാരക്കര റൂറല്‍ എസ‌്‌പിക്കും അയിഷാപോറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം ഇയാള്‍ക്കെതിരെ കൊട്ടാരക്കര പൊലീസ് കേസ് എടുത്തിരുന്നു. 

സ്ത്രീത്വത്തെ അവഹേളിച്ചതിനും പൊതുവേദിയില്‍ മോശം വാക്കുകള്‍ ഉപയോഗിച്ചതിനുമാണ് ബിജെപി ജില്ലാ സെക്രട്ടറി വയക്കൽ സോമനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. രാഷ്ട്രീയകക്ഷിഭേദമെന്യേ പ്രതിഷേധം ശക്തമായതോടെ സോമന്‍ ഒളിവിൽ പോകുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com