ശബരിമല തീര്‍ഥാടകരെ പിഴിഞ്ഞ് റെയില്‍വേ; നിരക്ക് വര്‍ധന തുടരുന്നു

ക്രമീകരണങ്ങളുടെ ഗുണഫലം തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നതിന് വേണ്ടിയാണ് ചാര്‍ജ് ഉയര്‍ത്തിയത് എന്നാണ് റെയില്‍വേയുടെ വിശദീകരണം
ശബരിമല തീര്‍ഥാടകരെ പിഴിഞ്ഞ് റെയില്‍വേ; നിരക്ക് വര്‍ധന തുടരുന്നു

തിരുവനന്തപുരം: പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടി ശബരിമല തീര്‍ഥാടകരെ ബുദ്ധിമുട്ടിച്ച് റെയില്‍വേ. കോട്ടയം, ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനുകളിലെ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്കിലാണ് വര്‍ധന വരുത്തിയത്. 

നിലവില്‍ 10 രൂപയായിരുന്നു പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക്. അത് ഡിസംബര്‍ ഒന്ന് മുതല്‍ 20 രൂപയാവും. മണ്ഡലകാലം മുന്നില്‍ കണ്ട് റെയില്‍വേ തീര്‍ത്ഥാടകര്‍ക്ക് വേണ്ടി ഒരുക്കിയ ക്രമീകരണങ്ങളുടെ ഗുണഫലം തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നതിന് വേണ്ടിയാണ് ചാര്‍ജ് ഉയര്‍ത്തിയത് എന്നാണ് റെയില്‍വേയുടെ വിശദീകരണം. 

ഇതര സംസ്ഥാനങ്ങളില്‍ നിന്നും ശബരിമലയിലേക്കെത്തുന്ന തീര്‍ഥാടകര്‍ പ്രധാനമായും വന്നിറങ്ങുന്ന സ്റ്റേഷനുകളാണ് ചെങ്ങന്നൂരും കോട്ടയും. ഇവിടെ പ്ലാറ്റ്‌ഫോമില്‍ വിശ്രമിച്ചാണ് പമ്പയിലേക്ക് ഇവര്‍ പോകുന്നത്. തിരിച്ചു പോകുന്ന സമയത്തും വിശ്രമിക്കുന്നതിനായി പ്ലാറ്റ്‌ഫോം ടിക്കറ്റ് തീര്‍ഥാടകര്‍ക്ക് എടുക്കേണ്ടി വരാറുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com