ശശികലയെ അറസ്റ്റ് ചെയ്ത പൊലീസുകാര്‍ക്ക് ഡിജിപിയുടെ പുരസ്‌കാരം ; ഗുഡ് സര്‍വീസ് എന്‍ട്രിയും കാഷ് അവാര്‍ഡും

ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ഹര്‍ത്താല്‍ ആചരിച്ചിരുന്നു 
ശശികലയെ അറസ്റ്റ് ചെയ്ത പൊലീസുകാര്‍ക്ക് ഡിജിപിയുടെ പുരസ്‌കാരം ; ഗുഡ് സര്‍വീസ് എന്‍ട്രിയും കാഷ് അവാര്‍ഡും

പത്തനംതിട്ട: ശബരിമലയിലെത്തിയ ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികലയെ തടഞ്ഞ് അറസ്റ്റ് ചെയ്ത പൊലീസുകാര്‍ക്ക് ഡിജിപിയുടെ അവാര്‍ഡ്. പോലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രിയും ക്യാഷ് റിവാര്‍ഡുമാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രഖ്യാപിച്ചത്. ഇരുമുടിക്കെട്ടുമായെത്തിയ ശശികലയെ 16 തീയതി മരക്കൂട്ടത്ത് വെച്ചാണ് പൊലീസ് തടയുകയും അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തത്. 

കഴിഞ്ഞ 21ന് C3168680/2018/PHQ നമ്പര്‍ പ്രകാരം ഡിജിപി ഇറക്കിയ ഉത്തരവിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചിട്ടുള്ളത്. വനിതാ എസ്‌ഐമാരടക്കമുള്ള പത്ത് ഉദ്യോഗസ്ഥര്‍ക്കാണ് ഗുഡ് സര്‍വീസ് എന്‍ട്രിയും ക്യാഷ് റിവാര്‍ഡും നല്‍കുന്നത്. രണ്ട് പേര്‍ക്ക് 1,000 രൂപയും ബാക്കിയുള്ളവര്‍ക്ക് 500 രൂപയുമാണ് നല്‍കുന്നത്. 

ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി പിറ്റേന്ന് ഹര്‍ത്താല്‍ ആചരിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com