സുഹൃത്തേ, മാപ്പ് വേണ്ട മറുപടി മതി; കവിതയുടെ വരികള്‍ വെട്ടി വഴിയിലുപേക്ഷിച്ചതാരെന്ന് അറിയണമെന്ന് എസ്. കലേഷ്

കവിത മോഷണ വിവാദത്തില്‍ അധ്യാപിക ദീപ നിശാന്തും ശ്രീചിത്രന്‍ എം.ജെയും മാപ്പ് പറഞ്ഞതിന് പിനനാലെ കവിതയുടെ വരികള്‍ വെട്ടി വഴിയിലൂപേക്ഷിച്ചതിന് മറുപടി വേണം എന്നാവശ്യപ്പെട്ട്  എസ്. കലേഷ് രംഗത്ത്
സുഹൃത്തേ, മാപ്പ് വേണ്ട മറുപടി മതി; കവിതയുടെ വരികള്‍ വെട്ടി വഴിയിലുപേക്ഷിച്ചതാരെന്ന് അറിയണമെന്ന് എസ്. കലേഷ്

വിത മോഷണ വിവാദത്തില്‍ അധ്യാപിക ദീപ നിശാന്തും ശ്രീചിത്രന്‍ എം.ജെയും മാപ്പ് പറഞ്ഞതിന് പിനനാലെ കവിതയുടെ വരികള്‍ വെട്ടി വഴിയിലൂപേക്ഷിച്ചതിന് മറുപടി വേണം എന്നാവശ്യപ്പെട്ട്  എസ്. കലേഷ് രംഗത്ത്. 'ആരാണ് എന്റെ കവിതയുടെ വരികള്‍ വെട്ടി വഴിയിലുപേക്ഷിച്ചത്? സുഹൃത്തേ, മാപ്പ് വേണ്ട. മറുപടി മതി. അത് ഞാനര്‍ഹിക്കുന്നു.'-കലേഷ് ഫെയസ്ബുക്കില്‍ കുറിച്ചു. 

2011ല്‍ കലേഷ് എഴുതിയ അങ്ങനെയിരിക്കെ മരിച്ചുപോയി ഞാന്‍/ഞാന്‍ നീ എന്ന കവിതയാണ് എ.കെ.പി.സി.ടി.എയുടെ മാസികയില്‍ ദീപാ നിശാന്തിന്റെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. ഇത് വിവാദമായപ്പോള്‍ ആദ്യം നിഷേധിച്ച ദീപ, പിന്നീട് മാപ്പ് പറഞ്ഞ് രംഗത്തെത്തുകയായിരുന്നു. ഇതിന് പിന്നാലെ ശ്രീചിത്രനും മാപ്പു പറഞ്ഞു. ശ്രീചിത്രനാണ് കവിത പകര്‍ത്തി ദീപയ്ക്ക് നല്‍കിയത് എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. 

ഇപ്പോള്‍ നടന്നത് ഏറെ ദു:ഖകരമായ കാര്യമാണ്. ഒരു സര്‍വ്വീസ് സംഘടനയുടെ മാഗസിനില്‍ മറ്റൊരാളുടെ വരികള്‍ എന്റെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടതു കൊണ്ട് എനിക്ക് ഒരു ലാഭവുമില്ല എന്നും കാര്യമായ നഷ്ടമേ സാദ്ധ്യതയുള്ളൂ എന്നും തിരിച്ചറിയാനുള്ള സാമാന്യബുദ്ധി എനിക്കുണ്ട്. നിങ്ങളോരോരുത്തര്‍ക്കുമുണ്ട്. അത്രമാത്രം സോഷ്യല്‍ ഓഡിറ്റിംഗ് നേരിടുന്ന വ്യക്തിയാണ് ഞാന്‍. ഞാന്‍ പറയുന്ന ഓരോ വാക്കിലും എഴുതുന്ന ഓരോ വരിയിലും ജാഗ്രതക്കണ്ണുകള്‍ ചുറ്റുമുണ്ടെന്ന മിനിമം ബുദ്ധിയെങ്കിലും എന്നില്‍ നിന്നും നിങ്ങള്‍ പ്രതീക്ഷിക്കണം. പിന്നെയെങ്ങനെ ഇതു സംഭവിച്ചു എന്നു ചോദിച്ചാല്‍ മുഴുവന്‍ കാര്യങ്ങളും പറയാനാവാകാത്ത ചില പ്രതിസന്ധികള്‍ അതിലുണ്ട് എന്നുമാത്രമേ എനിക്കു പറയാനാവൂ. ആ പ്രതിസന്ധികള്‍ കാലം തെളിയിക്കും. ഞാനായി ഒരാളെയും തകര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല. അങ്ങനെ നേടുന്ന ഒന്നിലും എനിക്ക് വിശ്വാസവുമില്ല. കലേഷിന്റെ സങ്കടവും രോഷവും ഒരു എഴുത്തുകാരി എന്ന നിലക്കും അദ്ധ്യാപിക എന്ന നിലക്കും മറ്റാരേക്കാളും കുറയാത്ത നിലയില്‍ എനിക്കു മനസ്സിലാവും. അക്കാര്യത്തില്‍ ഞാനും പ്രകടിപ്പിക്കാനാവാത്ത വിധം ദുഃഖിതയാണ്. എന്റെ പേരില്‍ വരുന്ന ഓരോ വാക്കിനും ഞാന്‍ ഉത്തരവാദിയായതു കൊണ്ടുതന്നെ ഇക്കാര്യത്തില്‍ ഞാന്‍ ക്ഷമചോദിക്കുന്നു. ഇവിടെ ഇതവസാനിക്കും എന്നു പ്രതീക്ഷിക്കുന്നു- ദീപ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. 

ലേഷിന്റെ വിഷമത്തോളം പ്രധാനമല്ല ഞാനിന്ന് അനുഭവിക്കുന്ന ഒറ്റപ്പെടലടക്കം ഒന്നും. ഇക്കാര്യത്തില്‍ ആര്‍ക്കും ഒരു മറുപടിയുമില്ലാത്തത് കലേഷിന്റെ മുന്നിലുമാണ്. എത്ര ഒറ്റപ്പെട്ടാലും അവശേഷിക്കുന്ന പ്രിവിലേജുകള്‍ക്ക് മുന്നില്‍ നിന്നു കൊണ്ട് കലേഷിന്റെ കവിതയെക്കുറിച്ച് എന്നെപ്പോലൊരാള്‍ സംസാരിക്കുന്നതിലും വലിയ അശ്ലീലവും വയലന്‍സും വേറെയില്ല എന്ന രാഷ്ട്രീയബോദ്ധ്യം എനിക്കുണ്ട്. അതു കൊണ്ട്, ഈ സാഹചര്യത്തിലേക്ക് താങ്കളുടെ കവിത എത്തിച്ചേരുമെന്നറിഞ്ഞില്ലെങ്കിലും, കലേഷിന് ഇപ്പോഴനുഭവിക്കേണ്ടി വന്ന മാനസിക പ്രയാസത്തിനും അപമാനത്തിനും ഞാന്‍ കലേഷിനോട് മാപ്പു പറയുന്നു ശ്രീചിത്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com