ഭര്‍ത്താവിന്റെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുമെന്ന് അയല്‍വാസി; അഞ്ച് ലക്ഷം തട്ടിയെടുത്തു
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd December 2018 10:20 AM |
Last Updated: 02nd December 2018 10:20 AM | A+A A- |

മൂവാറ്റുപുഴ: ഭര്‍ത്താവിന്റെ അശ്ലീല വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്ത്രീയില്‍ നിന്ന് അഞ്ച് ലക്ഷം തട്ടിയെടുത്ത അയല്‍വാസിക്കെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു. 2015 മുതല്‍ രണ്ടുതവണയായി പണം വാങ്ങിയെന്നാണ് പരാതി.
കാറ്ററിങ് ബിസിനസ്സില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് പണം വാങ്ങിയത്. ലാഭവിഹിതം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ തയ്യാറായില്ല. ഇതിനിടെ ഭര്‍ത്താവിന്റെ അശ്ലീല വീഡിയോകള്‍ കൈയിലുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താനും തുടങ്ങി. വീഡിയോ കാണാനും നിര്‍ബന്ധിച്ചു. പലതവണ നിരസിച്ചതോടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഇയാള്‍ സുഹൃത്തുക്കളോടും മറ്റുള്ളവരോടും പറഞ്ഞു പരത്തി. ഒടുവില്‍ ഭര്‍ത്താവിനോടും മക്കളോടും സ്ത്രീ വിവരം ധരിപ്പിച്ചതോടെ കൊടുത്ത പണം തിരിച്ചുനല്‍കാന്‍ അയല്‍വാസിയോട് ആവശ്യപ്പെട്ടു. ഇയാള്‍ അവധികള്‍ പറഞ്ഞ് നീട്ടിക്കൊണ്ടുപോയതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതി ഒളിവിലാണ്