എൻഎസ്എസ് വനിതാ മതിലിനോട് സഹകരിക്കണം: കോടിയേരി ബാലകൃഷ്ണൻ

യു​ഡി​എ​ഫ് അ​നു​ഭാ​വി​ക​ളാ​യ സ്ത്രീ​ക​ളെ പ​ങ്കെ​ടു​പ്പി​ക്കാ​ൻ ര​മേ​ശ് ചെ​ന്നി​ത്ത​ല ത​യാ​റാ​ക​ണ​മെ​ന്നും കോ​ടി​യേ​രി ആ​വ​ശ്യ​പ്പെ​ട്ടു.
എൻഎസ്എസ് വനിതാ മതിലിനോട് സഹകരിക്കണം: കോടിയേരി ബാലകൃഷ്ണൻ

തി​രു​വ​ന​ന്ത​പു​രം: സർക്കാർ സംഘടിപ്പിക്കുന്ന വ​നി​താ മ​തി​ലി​നോ​ടു സ​ഹ​ക​രി​ക്കാ​ൻ എ​ൻ​എ​സ്എ​സ് ത​യാ​റാ​ക​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ന​വോ​ഥാ​ന​മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്‍റെ പാ​ര​ന്പ​ര്യം എ​ൻ​എ​സ്എ​സ് പി​ന്തു​ട​ര​ണം. യു​ഡി​എ​ഫ് അ​നു​ഭാ​വി​ക​ളാ​യ സ്ത്രീ​ക​ളെ പ​ങ്കെ​ടു​പ്പി​ക്കാ​ൻ ര​മേ​ശ് ചെ​ന്നി​ത്ത​ല ത​യാ​റാ​ക​ണ​മെ​ന്നും കോ​ടി​യേ​രി ആ​വ​ശ്യ​പ്പെ​ട്ടു.

ജ​നു​വ​രി ഒ​ന്നി​നു സം​ഘ​ടി​പ്പി​ക്കു​ന്ന വ​നി​താ മ​തി​ലി​ലിൽ പങ്കെടുക്കാൻ സ്ത​സ്റ്റീകളോട് ചെന്നിത്തല ആവശ്യപ്പെടുകയാണ് വേണ്ടതെന്നും കോടിയേരി പറഞ്ഞു. 'വനിതാ മതില്‍ സിപിഎം പരിപാടിയല്ല, സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ എല്ലാ വിഭാഗത്തിലുള്ളവരും പങ്കെടുക്കണം. മാറി നില്‍ക്കുന്നതിന് പകരം എന്‍എസ്എസ് വനിതാ മതിലിന് നേതൃത്വം നല്‍കുകയായിരുന്നു വേണ്ടിയിരുന്നത്' - കോടിയേരി കൂട്ടിച്ചേര്‍ത്തു.  

ജ​നു​വ​രി ഒ​ന്നി​നു സം​സ്ഥാ​ന​ത്തു വ​നി​താ​മ​തി​ൽ നി​ർ​മി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ന​വോ​ഥാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത സം​ഘ​ട​ന​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ കാ​സ​ർ​ഗോ​ഡ് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ​യാ​ണു വ​നി​താ​മ​തി​ൽ നി​ർ​മി​ക്കു​ക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com