ഖസാക്കിന്റെ ഇതിഹാസത്തിന്റെ തിരക്കഥ എഴുതിപ്പിച്ച് സ്വന്തം പേരിലാക്കി; ദീപന്‍ ശിവരാമന് എതിരെയും കോപ്പിയടി ആരോപണം

ഖസാക്കിന്റെ ഇതിഹാസം എന്ന നാടകത്തിന്റെ തിരക്കഥ തന്നെ കൊണ്ട് എഴുതിപ്പിച്ച ശേഷം ദീപന്‍ ശിവരാമന്‍ സ്വന്തം പേരിലാക്കിയെന്നാണ് ലതീഷ് മോഹന്റെ ആരോപണം.
ഖസാക്കിന്റെ ഇതിഹാസത്തിന്റെ തിരക്കഥ എഴുതിപ്പിച്ച് സ്വന്തം പേരിലാക്കി; ദീപന്‍ ശിവരാമന് എതിരെയും കോപ്പിയടി ആരോപണം


ദീപാ നിശാന്തിന്റെ കവിത പകര്‍ത്തിയെഴുത്തു വിവാദത്തിന് പിന്നാലെ സാഹിത്യ രംഗത്ത് നിന്നും കൂടുതല്‍ കോപ്പിയടി ആരോപണങ്ങള്‍ ഉയരുകയാണ്. ദീപന്‍ ശിവരാമനെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് ലതീഷ് മോഹന്‍. ഖസാക്കിന്റെ ഇതിഹാസം എന്ന നാടകത്തിന്റെ തിരക്കഥ തന്നെ കൊണ്ട് എഴുതിപ്പിച്ച ശേഷം ദീപന്‍ ശിവരാമന്‍ സ്വന്തം പേരിലാക്കിയെന്നാണ് ലതീഷ് മോഹന്റെ ആരോപണം. ഫെയ്‌സ്ബുക്കിലൂടെയാണ് ലതീഷ് ആരോപണമുന്നയിച്ചിരിക്കുന്നത്.

ലതീഷിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം: 

കല മോഷ്ടിക്കുന്നത് അത്ര വലിയ തെറ്റല്ല എന്ന് പറഞ്ഞു ഒരു യോഗ്യന്‍ ഇന്ന് ഇട്ട പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ആണ് ഇത്. ഇത് പറയാന്‍ ഇയാള്‍ക്ക് മറ്റുപലരേക്കാളും യോഗ്യത ഉണ്ട്. ഖസാക്കിന്റെ ഇതിഹാസം എന്ന നാടകത്തിന്റെ തിരക്കഥ എന്നെ കൊണ്ട് എഴുതിപ്പിച്ച ശേഷം സ്വന്തം പേരില്‍ ആക്കിയ മഹാന്‍ ആണ്. മോഷണം ഇദ്ദേഹത്തിന്റെ സ്ഥിരം തൊഴില്‍ ആണെന്ന് പിന്നീട് പലരും പറഞ്ഞറിഞ്ഞു. അങ്ങനെ നോക്കുമ്പോള്‍ കലാമോഷണം ചര്‍ച്ച ചെയ്യുന്നവര്‍ക്കെല്ലാം മാനസിക രോഗം ആണെന്ന് പറയാന്‍ ഇദേഹം എന്ത് കൊണ്ടും യോഗ്യന്‍ ആണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com