നഗ്നദൃശ്യങ്ങള്‍ തന്റേതല്ലെന്ന് തെളിയിച്ച വീട്ടമ്മ വീണ്ടും കോടതിയിലേക്ക് 

നഗ്നദൃശ്യങ്ങള്‍ തന്റേതല്ലെന്ന് തെളിയിച്ച വീട്ടമ്മ വീണ്ടും കോടതിയിലേക്ക് 
നഗ്നദൃശ്യങ്ങള്‍ തന്റേതല്ലെന്ന് തെളിയിച്ച വീട്ടമ്മ വീണ്ടും കോടതിയിലേക്ക് 

കൊച്ചി: തന്റേതല്ലാത്ത നഗ്നദൃശ്യങ്ങളുടെ പേരില്‍ ക്രൂശിക്കപ്പെട്ട ശോഭ സാജു വീണ്ടും കോടതിയിലേക്ക്. വാട്ട്‌സ്ആപ്പിലൂടെ പ്രചരിക്കപ്പെട്ട നഗ്‌നദൃശ്യങ്ങള്‍ തന്റേതല്ലെന്ന് നിയമപോരാട്ടത്തിലൂടെയാണ് വീട്ടമ്മയായ ശോഭ സാജു തെളിയിച്ചത്. ഇപ്പോള്‍ തന്റെ മക്കളെ ഒന്ന് കാണാനോ സംസാരിക്കാനോ സാധിക്കാത്ത വിധം അകറ്റിയവര്‍ക്കെതിരെ ശോഭ വീണ്ടും നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ്.  

ഭര്‍ത്താവിന്റെ വാക്ക് കേട്ട് തന്നെ മനോരോഗിയാക്കി മാറ്റിയ ചൈല്‍ഡ് ലൈനിനെതിരെയാണ് ശോഭ സാജു നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്. ചൈല്‍ഡ് ലൈന്‍ കോടതിയില്‍ നല്‍കിയ ഈ റിപ്പോര്‍ട്ടാണ് ഇവര്‍ക്ക് കുട്ടികളെ കാണാന്‍ പോലും സാധിക്കാത്ത അവസ്ഥയുണ്ടാക്കിയത്.

ആരുടെയോ ദൃശ്യത്തിനൊപ്പം ഇവരുടെ പേര് അടിക്കുറിപ്പായി നല്‍കിയാണ് രണ്ട് വര്‍ഷം മുന്‍പ് വാട്ട്‌സ്ആപ്പിലൂടെ നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിച്ചത്. എന്നാല്‍ ദൃശ്യങ്ങള്‍ ഇവരുടേതല്ലെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. ഭര്‍ത്താവും, സഹപ്രവര്‍ത്തകരും ഉള്‍പ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു ശോഭയുടെ പേര് അടിക്കുറിപ്പായി നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിച്ചത്. 

വാട്‌സ്ആപില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ ശോഭയുടേതാണെന്ന് വിശ്വസിച്ച ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ചു. ഭാര്യ തന്നെ മനപ്പൂര്‍വ്വം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതാണെന്ന് ഭര്‍ത്താവ് കുറ്റപ്പെടുത്തി. വീഡിയോ തന്റേതല്ലെന്ന് ശോഭ പറഞ്ഞെങ്കിലും ഇവര്‍ വിശ്വസിച്ചില്ല. മുഖം മറയ്ക്കാതെ മനോരമ ന്യൂസ് ചാനലില്‍ അഭിമുഖത്തില്‍ സംസാരിച്ച ശോഭ, തന്റെ ഭാഗം വിശദീകരിച്ചതോടെയാണ് ഇത് ജനങ്ങള്‍ അറിഞ്ഞത്.

പിന്നീട് സൈബര്‍ സെല്ലിന് ശോഭ പരാതി നല്‍കി. ഫോറന്‍സിക് പരിശോധനകളില്‍ ദൃശ്യങ്ങളിലെ സ്ത്രീ ശോഭയല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിഡാക് സ്ഥിരീകരിച്ചു. സംസ്ഥാന പൊലീസിന്റെ ഫോറന്‍സിക് ലാബില്‍ രണ്ടുവട്ടം നടത്തിയ പരിശോധനയും ഫലം കാണാത്ത സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിഡാക്കിന്റെ സഹായം തേടിയത്.

ശോഭ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കുട്ടികളിലൊരാളെ ആശുപത്രിയിലാക്കിയ ഭര്‍ത്താവാണ് ചൈല്‍ഡ് ലൈനിനോട് ഭാര്യയ്ക്ക് മാനസിക രോഗമാണെന്ന് പറഞ്ഞത്. കൂടുതല്‍ അന്വേഷണം ഒന്നും നടത്താതെ ഭര്‍ത്താവിന്റെ വാക്കുകളെ പൂര്‍ണ്ണമായി വിശ്വസിച്ച് ചൈല്‍ഡ് ലൈന്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ചൈല്‍ഡ് ലൈന്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെ മാസത്തില്‍ രണ്ട് തവണ കുട്ടികളെ കാണാന്‍ ശോഭയ്ക്ക് അനുമതി ഉണ്ടായിരുന്നു. എന്നാല്‍ പിന്നീടിത് വരെ മക്കളെ കാണാന്‍ നിരപരാധിയായ ഈ സ്ത്രീക്ക് സാധിച്ചില്ല. കേസില്‍ ഭര്‍ത്താവ് അടക്കം കൂടുതല്‍ പേരെ വരും ദിവസങ്ങളില്‍ പൊലീസ് ചോദ്യം ചെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com