നിലയ്ക്കലിൽ നിരോധാജ്ഞ ലംഘിച്ച ഒൻപത് പേർക്ക് ജാമ്യം

നിരോധാജ്ഞ ലംഘിച്ചതിന്നി നിലയ്ക്കലിൽ നിന്ന് അറസ്റ്റിലായ ബിജെപി പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു.
നിലയ്ക്കലിൽ നിരോധാജ്ഞ ലംഘിച്ച ഒൻപത് പേർക്ക് ജാമ്യം

പത്തനംതിട്ട: നിരോധാജ്ഞ ലംഘിച്ചതിന്നി നിലയ്ക്കലിൽ നിന്ന് അറസ്റ്റിലായ ബിജെപി പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു. നിരോധനാജ്ഞ ലംഘിക്കാനെത്തവേ ഇന്ന് ഉച്ചയോടെയാണ് ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ ജാമ്യമാണ് ഇവർക്ക് അനുവദിച്ചത്. 

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ബി ഗോപാലകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള ഒൻപതംഗ സംഘത്തെയാണ് പൊലീസ് നിലയ്ക്കലിൽ നിന്നും അറസ്റ്റ് ചെയ്ത് നീക്കിയത്. നിരോധനാജ്ഞ നിലനിൽക്കുന്ന സ്ഥലമാണെന്നും പിരിഞ്ഞ് പോകണമെന്നും പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇത് അംഗീകരിക്കാൻ പ്രതിഷേധക്കാർ കൂട്ടാക്കാഞ്ഞതിനെ തുടർന്നായിരുന്നു അറസ്റ്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com