പിണറായി, ഇത് രാഷ്ട്രീയ അശ്ലീലം; 'കേരളത്തിലെ സ്ത്രീകളുടെ ചുക്കാന്‍ ഇപ്പോഴും ജാതിപ്രമാണിമാരുടെ കയ്യിലാണ് എന്നാണോ അങ്ങയുടെ ധാരണ'

പിണറായി, ഇത് രാഷ്ട്രീയ അശ്ലീലം; 'കേരളത്തിലെ സ്ത്രീകളുടെ ചുക്കാന്‍ ഇപ്പോഴും ജാതിപ്രമാണിമാരുടെ കയ്യിലാണ് എന്നാണോ അങ്ങയുടെ ധാരണ'
പിണറായി, ഇത് രാഷ്ട്രീയ അശ്ലീലം; 'കേരളത്തിലെ സ്ത്രീകളുടെ ചുക്കാന്‍ ഇപ്പോഴും ജാതിപ്രമാണിമാരുടെ കയ്യിലാണ് എന്നാണോ അങ്ങയുടെ ധാരണ'

കൊച്ചി: സാമുദായിക സംഘടനകളുമായി സഹകരിച്ച് നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച വനിതാ മതിലനെ പരിഹസിച്ച് അഡ്വ. ഹരീഷ് വാസുദേവന്‍. ഫെയസ്ബുക്കിലാണ് അഡ്വ ഹരീഷ് വാസുദേവന്‍ മുഖ്യമന്ത്രിയുടെ വനിതാ മതിലിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുന്നത്.

എത്ര സ്ത്രീകളുണ്ടായിരുന്നു നേതാവേ ആ തീരുമാനം എടുക്കുന്ന നേതൃത്വത്തില്‍ എന്നും സര്‍ക്കാര്‍ പരിപാടിക്ക് ആള് തികയ്ക്കാന്‍ പാവം കുടുംബശ്രീ സ്ത്രീകളെ നിര്‍ബന്ധിച്ചു കൊണ്ടുവരുന്നത് പോലെയാണെന്ന് കരുതുന്നുണ്ടോ നവോത്ഥാനത്തിലെ സ്ത്രീപ്രാതിനിധ്യം എന്നും ഹരീഷ്് വാസുദേവന്‍ ചോദിച്ചു. നവകേരള നവോത്ഥാന നിര്‍മ്മാണത്തില്‍ ഇതൊരു രാഷ്ട്രീയ അശ്ലീലം ആണെന്ന് അദ്ദേഹം പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സമുദായ ജാതിസംഘടനാ നേതാക്കളുടെ യോഗം വിളിച്ചിട്ട് നവോത്ഥാനമൂല്യ സംരക്ഷണത്തിന് കേരളമെമ്പാടും 'വനിതാ മതില്‍' ഉണ്ടാക്കാന്‍ തീരുമാനിച്ചെന്ന് മുഖ്യമന്തി ! എത്ര സ്ത്രീകളുണ്ടായിരുന്നു നേതാവേ ആ തീരുമാനം എടുക്കുന്ന നേതൃത്വത്തില്‍? എത്ര സ്ത്രീകളോട് നിങ്ങളിത് കൂടിയാലോചിച്ചു? അതോ കേരളത്തിലെ സ്ത്രീകളുടെ ചുക്കാന്‍ ഇപ്പോഴും ജാതിപ്രമാണിമാരുടെ കയ്യിലാണ് എന്നാണോ അങ്ങയുടെ ധാരണ? സര്‍ക്കാര്‍ പരിപാടിക്ക് ആള് തികയ്ക്കാന്‍ പാവം കുടുംബശ്രീ സ്ത്രീകളെ നിര്‍ബന്ധിച്ചു കൊണ്ടുവരുന്നത് പോലെയാണെന്ന് കരുതുന്നുണ്ടോ നവോത്ഥാനത്തിലെ സ്ത്രീപ്രാതിനിധ്യം? കഷ്ടം ! നവകേരള നവോത്ഥാന നിര്‍മ്മാണത്തില്‍ ഇതൊരു രാഷ്ട്രീയ അശ്ലീലം ആണ്.

Edit (അങ്ങനെ ഒരാശയം ചര്‍ച്ചയില്‍ ഉയര്‍ന്നുവെന്ന് പറയാം. കേരളത്തിലെ സ്ത്രീകള്‍ അതിനോട് പ്രതികരിക്കണം എന്നു പറയാം. തീരുമാനമെടുത്തിട്ട് നടപ്പാക്കാന്‍ വിളിക്കുന്നതും ഇതും തമ്മില്‍ വ്യത്യാസമുണ്ട്)

നവോത്ഥാന മൂല്യത്തിനു വനിതാമതില്‍ വളരേനല്ല ആശയമാണ്. അത് തീരുമാനിക്കേണ്ടത് ആണുങ്ങളല്ല. സ്ത്രീകളാണ്. അവരെ ആ തീരുമാനമെടുക്കല്‍ പ്രക്രിയയുടെ നേതൃത്വത്തില്‍ പങ്കെടുപ്പിക്കേണ്ട ഉത്തരവാദിത്തമാണ് രാഷ്ട്രീയ നേതൃത്വം ആദ്യം കാണിക്കേണ്ടത്.

എണ്ണത്തില്‍ പകുതിയിലധികം വരുന്ന സ്ത്രീകളെ സംബന്ധിച്ച നയതീരുമാനങ്ങളില്‍ മുഖ്യമന്ത്രിയെ ഉപദേശിക്കാന്‍ ഒരു വനിതയുടെ കുറവുണ്ട്, ഉപദേശകകൂട്ടത്തില്‍.

Off: എന്നെ represent ചെയ്യാന്‍ ഒരു സമുദായ നേതാവിനും ഞാന്‍ വക്കാലത്ത് കൊടുത്തിട്ടില്ല. ഞാനത് നല്‍കിയിരിക്കുന്നത് ങഘഅ മാര്‍ക്കാണ്. എന്റെ ങഘഅ യോ സര്‍ക്കാരോ വിളിച്ചാല്‍ ഞാന്‍ പരിപാടികള്‍ക്ക് പോകും. നിങ്ങളില്‍ എത്രപേര്‍ ജാതിസംഘടനകള്‍ പറഞ്ഞാല്‍ തെരുവിലിറങ്ങും? സര്‍ക്കാറുണ്ടാക്കിയ ലിസ്റ്റിന്റെ മാനദണ്ഡം എന്താണ്?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com