വനിതാമതില്‍ പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണം; സര്‍ക്കാര്‍ ചെലവില്‍ വേണ്ട; പിണറായിയോട് ചെന്നിത്തല

വനിതാമതില്‍ പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണം; സര്‍ക്കാര്‍ ചെലവില്‍ വേണ്ട; പിണറായിയോട് ചെന്നിത്തല
വനിതാമതില്‍ പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണം; സര്‍ക്കാര്‍ ചെലവില്‍ വേണ്ട; പിണറായിയോട് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവിധിയുടെ മറവില്‍ നടക്കുന്ന രാഷ്ട്രീയ സമരങ്ങളെ പ്രതിരേധിക്കാന്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ നടക്കുന്ന വനിതാ മതിലിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതില്‍ സിപിഎം നടത്തുന്നതില്‍ തെറ്റില്ല. അല്ലെങ്കില്‍ സിപിഎമ്മിന്റെ വനിതാ സംഘടനകള്‍ക്ക് നടത്താം. സര്‍ക്കാര്‍ പണം ഉപയോഗിച്ച് വനിതാമതില്‍ സംഘടിപ്പിക്കുന്നത് അംഗീകരിക്കാനാകില്ല. വനിതാ മതില്‍ പഞ്ചാസാരിയില്‍ പൊതിഞ്ഞ പാഷാണമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

ശബരിമലയില്‍ സ്ഥിതി ശാന്തമായി മുന്നോട്ട് പോകണമെന്നാണ് യുഡിഎഫ് ആഗ്രഹിക്കുന്നത്.ശബരിമലയില്‍ ഭക്തര്‍ കുറയാന്‍ കാരണം സര്‍ക്കാര്‍ ഉണ്ടാക്കിയ പ്രതിസന്ധിയാണ്. ആശങ്കകള്‍ കാരണമാണ് ഭക്തര്‍ എത്താത്. സര്‍ക്കാര്‍ പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കാന്‍ ആഗ്രഹിക്കുന്നതിന്റെ ഭാഗമായാണ് വനിതാ മതില്‍ തീര്‍ക്കുന്നത്. ഇതിലൂടെ ബിജെപിക്ക് മുതലെടുക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കി കൊടുക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. ശബരിമലയെ പറ്റി എ്ന്ത് നവോത്ഥാനമാണ് പിണറായി പറയുന്നത്. നവോത്ഥാനത്തിന് മുന്‍പ് തന്നെ ശബരിമലയില്‍ ജാതിമതഭേദമന്യേ ഭക്തര്‍ ദര്‍ശനത്തിന് എത്തിയിരുന്നെന്നും ചെന്നി്ത്തല പറഞ്ഞു.

ക്ഷേത്രപ്രവേശനത്തിന്റെ വാര്‍ഷികം നേരത്തെ സര്‍ക്കാര്‍ ചെലവില്‍ നടത്തിയിരുന്നില്ല.ഇത്തവണ രാഷ്ട്രീയ നേട്ടത്തിനായി ലക്ഷക്കണക്കിന് തുകയാണ് ചെലവഴിച്ചത്. പരിപാടിയില്‍ കസേരകള്‍ മാത്രമാണ് ഉണ്ടായിരുന്നെതെന്നായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.. രാഷ്ട്രീയലക്ഷ്യത്തിനായി ഇത്തരം പരിപാടികള്‍ നടത്തരുത്. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഇത്തരം അനാവശ്യധൂര്‍ത്തുകളില്‍ നിന്ന് സര്‍ക്കാര്‍ മാറി നില്‍ക്കണമെന്ന് ചെന്നിത്തല പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com