ശബരിമലയിലേക്ക് കൂടുതല്‍ തീര്‍ത്ഥാടകരെ എത്തിക്കാന്‍ ചലച്ചിത്ര താരങ്ങളെ ഉള്‍പ്പെടുത്തി പരസ്യം തയാറാക്കും

ശബരിമലയിലേക്ക് കൂടുതല്‍ തീര്‍ഥാടകരെ ആകര്‍ഷിക്കാന്‍ പുതിയ നടപടിയുമായി ദേവസ്വം ബോര്‍ഡ്.
ശബരിമലയിലേക്ക് കൂടുതല്‍ തീര്‍ത്ഥാടകരെ എത്തിക്കാന്‍ ചലച്ചിത്ര താരങ്ങളെ ഉള്‍പ്പെടുത്തി പരസ്യം തയാറാക്കും

തിരുവനന്തപുരം: ശബരിമലയിലേക്ക് കൂടുതല്‍ തീര്‍ഥാടകരെ ആകര്‍ഷിക്കാന്‍ പുതിയ നടപടിയുമായി ദേവസ്വം ബോര്‍ഡ്. സിനിമാ താരങ്ങള്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തി പരസ്യങ്ങള്‍ തയ്യാറാക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ നീക്കം. ഇതുസംബന്ധിച്ച അന്തിമ തീരുമാനം തിങ്കളാഴ്ച ചേരുന്ന ബോര്‍ഡ് യോഗത്തില്‍ ഉണ്ടാകുമെന്നാണ് വിവരം.

മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനായി നടതുറന്ന് ആഴ്ചകള്‍ പിന്നിടുമ്പോഴും തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍ കുറവാണ് അനുഭവപ്പെടുന്നത്. അതുകൊണ്ടാണ്  പരസ്യം തയ്യാറാക്കുന്നത് സംബന്ധിച്ച ആലോചനകള്‍ക്ക് പിന്നിലെ കാരണമെന്നാണ് റിപ്പോര്‍ട്ട്. പരസ്യത്തിലൂടെ തീര്‍ഥാടകരുടെ ഭയം അകറ്റാനാകുമെന്നാണ് ദേവസ്വം ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. 

സിനിമ താരങ്ങള്‍ അടക്കമുള്ള പ്രമുഖരെയാണ് പരസ്യം തയ്യാറാക്കുന്നതിനുവേണ്ടി പരിഗണിക്കുന്നത്. നവംബര്‍ മധ്യത്തോടെ മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന് തുടക്കമായെങ്കിലും പ്രതിഷേധങ്ങളും നിരോധനാജ്ഞയുംമൂലം തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതര സംസ്ഥാനത്തു നിന്നുള്ള തീര്‍ഥാടകരാണ് ഇത്തവണ ശബരിമലയില്‍ എത്തുന്നവരില്‍ ഏറെയും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com