ശബരിമലയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ, ദൈവത്തിന്റെ സ്വന്തം നാട്ടിലെ കറുത്ത ഇടം; ബിജെപി കേന്ദ്രസംഘം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി 

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി ബിജെപി കേന്ദ്രസംഘം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി
ശബരിമലയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ, ദൈവത്തിന്റെ സ്വന്തം നാട്ടിലെ കറുത്ത ഇടം; ബിജെപി കേന്ദ്രസംഘം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി 

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി ബിജെപി കേന്ദ്രസംഘം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. സുരക്ഷയുടെ പേരില്‍ തീര്‍ഥാടകരെ പൊലീസ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു. ശബരിമലയിലേത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണന്നും നിവേദനത്തില്‍ ആരോപിക്കുന്നു. ശബരിമലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഗവര്‍ണര്‍ അടിയന്തരമായി ഇടപെടണമെന്നും ബിജെപി ആവശ്യപ്പെട്ടു.

ശബരിമലയിലുണ്ടായ പ്രശ്‌നങ്ങള്‍ക്കെല്ലാം പൂര്‍ണ ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ദുരനുഭവങ്ങള്‍ നേരിടേണ്ടിവന്നു. കെ. സുരേന്ദ്രനെതിരെ തെറ്റായ കേസാണ് എടുത്തിട്ടുള്ളതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുംതന്നെ ഒരുക്കിയിട്ടില്ല. ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയിരുന്ന ശബരിമല ഇപ്പോള്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലെ കറുത്ത ഇടമായിരിക്കുകയാണെന്ന് നിവേദനത്തില്‍ ആരോപിക്കുന്നു.

 ശബരിമല വിഷയം പഠിക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ച എം.പിമാരുടെ സംഘമാണ് കേരളത്തില്‍ എത്തിയിട്ടുള്ളത്. ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ, പ്രഹ്ലാദ് ജോഷി തുടങ്ങിയ നേതാക്കള്‍ ഉള്‍പ്പെട്ടതാണ് കേന്ദ്രസംഘം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com