ശബരിമലയിൽ നിരീക്ഷകസമിതിയെ നിയോ​ഗിച്ചതിനെതിരെ സർക്കാർ; ഹൈക്കോടതി നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും

ഹൈക്കോടതി നടപടി ഭരണഘടനാവിരുദ്ധമെന്നാണ് സർക്കാരിന്റെ വാദം
ശബരിമലയിൽ നിരീക്ഷകസമിതിയെ നിയോ​ഗിച്ചതിനെതിരെ സർക്കാർ; ഹൈക്കോടതി നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും

ന്യൂഡൽഹി: ശബരിമല വിഷയത്തില്‍ ഹൈക്കോടതി മൂന്നം​ഗ നിരീക്ഷകസമിതിയെ നിയോ​ഗിച്ചതിനെതിരെ സര്‍ക്കാര്‍. സമിതിയെ നിയോ​ഗിച്ചതിലെ നിയമപ്രശ്നം ചൂണ്ടിത്താട്ടി സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. ഹൈക്കോടതി നടപടി ഭരണഘടനാവിരുദ്ധമെന്നാണ് സർക്കാരിന്റെ വാദം. 

വിധി നടപ്പിലാക്കാന്‍ ഹൈക്കോടതിയല്ല മേല്‍നോട്ടം വഹിക്കേണ്ടതെന്നും ആവശ്യമെങ്കില്‍ സുപ്രീംകോടതി മേല്‍നോട്ടസമിതിയെ നിയോഗിക്കണമെന്നുമാണ് സർക്കാർ നിലപാട്. ഇത് ചൂണ്ടിക്കാട്ടി സർക്കാർ ബുധനാഴ്ച സുപ്രീം കോടതിയിൽ ഹർജി നൽകിയേക്കും.  നിരീക്ഷക സമിതി അം​ഗങ്ങൾ മറ്റന്നാൾ ശബരിമല സന്ദര്‍ശിക്കാനിരിക്കെയാണ് സമിതിക്കെതിരെ സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.

ജസ്റ്റിസ് പി.ആര്‍ രാമന്‍, ജസ്റ്റിസ് എസ്.സിരിജഗന്‍, ഡിജിപി എ.ഹേമചന്ദ്രന്‍ എന്നിവരാണ് ഹൈകോടതി നിയോ​ഗിച്ച നിരീക്ഷകസമിതിയിലെ അം​ഗങ്ങൾ. സമിതിയുടെ ആദ്യ യോ​ഗം ഇന്ന് നടന്നു. ദേവസം ബോർഡ് പ്രസിഡന്റ് പത്മകുമാർ അടക്കമുള്ളവർ യോ​ഗത്തിൽ പങ്കെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com