ഇനി എന്‍ജിനീയറിങ് പ്രവേശന പരീക്ഷ മലയാളത്തിലും; നെഗറ്റീവ് മാര്‍ക്ക് ഒഴിവാക്കണമെന്ന് ശുപാര്‍ശ
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd December 2018 10:23 PM |
Last Updated: 03rd December 2018 10:23 PM | A+A A- |
തിരുവനന്തപുരം: എന്‍ജിനീയറിങ് പ്രവേശനപരീക്ഷ മലയാളത്തിലും നടത്താന്‍ ശുപാര്‍ശ. നെഗറ്റീവ് മാര്‍ക്ക് ഒഴിവാക്കണമെന്നും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്തു.
നിലവില്‍ എന്‍ജിനീയറിങ് പ്രവേശന പരീക്ഷ ഇംഗ്ലീഷിലാണ് നടത്തുന്നത്. മലയാളത്തിന് പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായാണ് ശുപാര്‍ശ എന്നാണ് റിപ്പോര്‍ട്ടുകള്‍.