ശബരിമല : സമരം പ്രഖ്യാപിച്ച് യുഡിഎഫ് ; മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ സത്യഗ്രഹത്തിന്
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd December 2018 09:30 AM |
Last Updated: 03rd December 2018 09:30 AM | A+A A- |

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ യുഡിഎഫ് സമരത്തിന്. മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ സഭാ കവാടത്തില്‍ സത്യഗ്രഹ സമരം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. വിഎസ് ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, എന്‍ ജയരാജ് എന്നിവരാണ് അനിശ്ചിതകാല സത്യഗ്രഹ സമരം നടത്തുക.
ശബരിമല വിഷയം ഉന്നയിച്ച് അടിയന്തരപ്രമേയം നൽകിയിട്ടും സഭ പരിഗണിക്കാത്ത സാഹചര്യത്തിലാണ് യുഡിഎഫ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. അനിശ്ചിതകാല സത്യഗ്രഹസമരത്തിനാണ് യുഡിഎഫ് നീക്കം. ശബരിമല വിഷയത്തിൽ നിയമസഭയിൽ സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കാൻ യുഡിഎഫ് നേതൃയോഗം ചേർന്നിരുന്നു.