സംസ്ഥാനത്ത് കോംഗോ പനി ബാധിച്ച് ഒരാള്‍ ചികിത്സയില്‍; കേരളത്തില്‍ രോഗം റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യം
By സമകാലികമലയാളം ഡെസ്‌ക് | Published: 03rd December 2018 03:26 PM |
Last Updated: 03rd December 2018 04:20 PM | A+A A- |
തൃശൂര്‍: സംസ്ഥാനത്ത് കോംഗോ പനി ബാധിച്ച് ഒരാൾ ചികിത്സയില്‍. യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയാണ് പനി ബാധിച്ച് ചികിത്സയിലുള്ളത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. രോഗിയുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.
കഴിഞ്ഞ മാസം 27-ാം തിയതിയാണ് ഇയാൾ വിദേശത്തുനിന്ന് നാട്ടിലെത്തിയത്. അവിടെ ചികിത്സയിലായിരുന്ന ഇയാൾ നാട്ടിലെത്തിയപ്പോഴും രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെയാണ് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയത്.
രോഗം ബാധിച്ച മൃഗങ്ങളിലെ ചെള്ളുകള്‍ വഴിയാണ് പനി മനുഷ്യരിലേക്ക് പടരുന്നത്. പനി ബാധിച്ച ആളുടെ രക്തം , ശരീരസ്രവങ്ങള്‍ എന്നിവ വഴി പനി മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. പനി, തലവേദന, വയറുവേദന, മസിലുകള്‍ക്ക് കടുത്ത വേദന, തൊണ്ടവേദന, കണ്ണുകള്‍ക്കുണ്ടാകുന്ന അസ്വസ്ഥത എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. പനി ബാധിച്ചാൽ 40ശതമാനം വരെയാണ് മരണസാധ്യത. സംസ്ഥാനത്ത് ഇതാദ്യമായാണ് കോംഗോ പനി റിപ്പോര്‍ട്ട് ചെയ്യുന്നത്.