സാലറി ചലഞ്ചില്‍ പങ്കെടുത്തത് 57.33 ശതമാനം ജീവനക്കാര്‍ മാത്രം ; ലഭിച്ചത് 488 കോടി രൂപയെന്ന് സര്‍ക്കാര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd December 2018 11:48 AM |
Last Updated: 03rd December 2018 11:48 AM | A+A A- |
തിരുവനന്തപുരം : പ്രളയക്കെടുതി മറികടക്കുന്നതിനായി കൊണ്ടുവന്ന സാലറി ചലഞ്ച് പദ്ധതിയിലൂടെ 488 കോടി രൂപ ലഭിച്ചെന്ന് സര്‍ക്കാര്‍. ധനമന്ത്രി ഡോ. തോമസ് ഐസക്ക് നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.
സംസ്ഥാനത്ത് 4,83,773 ജീവനക്കാരാണ് ഉള്ളത്. ഇതില്‍ 2,77,338 ജീവനക്കാരാണ് സാലറി ചലഞ്ചില്‍ പങ്കെടുത്തത്. ജീവനക്കാരില്‍ 57.33 ശതമാനം പേരാണ് സര്‍ക്കാര്‍ നിര്‍ദേശത്തോട് സഹകരിച്ചത്. മുഴുവന്‍ ജീവനക്കാരും സഹകരിച്ചിരുന്നു എങ്കില്‍ സംസ്ഥാനത്ത് 2211 കോടി രൂപ ലഭിക്കുമായിരുന്നു എന്നും ധനമന്ത്രി അറിയിച്ചു.
സര്‍ക്കാര്‍ ആവിഷ്‌കരിച്ച സാലറി ചലഞ്ച് പദ്ധതിക്കെതിരെ ഒരുപറ്റം ജീവനക്കാര്‍ രംഗത്തെത്തുകയായിരുന്നു. ഇവര്‍ ഊ ഉത്തരവിനെതിരെ കോടതിയെ സമീപിച്ചു. സാലറി ചലഞ്ചിലൂടെ സര്‍ക്കാര്‍ പിടിച്ചുപറി നടത്തുകയാണെന്നാണ് ഇവര്‍ ആരോപിച്ചത്. ഇവരെ പിന്തുണച്ച് യുഡിഎഫും രംഗത്തു വന്നിരുന്നു.