അന്യ സംസ്ഥാന തൊഴിലാളിയെ വെട്ടുകല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; സംഭവം കോഴിക്കോട്

സംഭവത്തില്‍ ജയ്‌സിംഗ് യാദവിന്റെ ബന്ധു ഭരതിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു
അന്യ സംസ്ഥാന തൊഴിലാളിയെ വെട്ടുകല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; സംഭവം കോഴിക്കോട്

കോഴിക്കോട്: മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ കലഹത്തില്‍ അന്യസംസ്ഥാന തൊഴിലാളിയെ വെട്ടുകല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ്‌ സ്വദേശിയായ ജയ്‌സിംഗ് യാദവ്(35) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ജയ്‌സിംഗ് യാദവിന്റെ ബന്ധു ഭരതിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഞായറാഴ്ച രാത്രി വളയനാട്മാങ്കാവ് റോഡിലെ കുഴിക്കണ്ടത്ത് പറമ്പിലാണ് സംഭവമുണ്ടായത്. 

അറസ്റ്റിലായ ഭരതിന്റെ ഭാര്യ സഹോദരനാണ് ജയ്‌സിംഗ് യാദവ്. പിന്റിംഗ് പ്രസ് തൊഴിലാളിയായ ഭരതിനെ കാണാന്‍ ഭരതിന്റെ സഹോദരന്‍ ജിതേന്ദ്രനൊപ്പമാണ് ജയ്‌സിംഗ് എത്തിയത്. മൂവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടയില്‍ തര്‍ക്കമുണ്ടായി. പ്രകോപിതനായ ഭരത് സമീപത്തുണ്ടായിരുന്ന വെട്ടുകല്ലെടുത്ത് ജയ്‌സിംഗ് യാദവിന്റെ തലക്കടിക്കുകയായിരുന്നു. 

രാത്രി ഏറെ വൈകിയും ഇവര്‍ പ്രദേശത്ത് നിന്ന് പോവാത്തത് ശ്രദ്ധയില്‍പെട്ട മറ്റു തൊഴിലാളികള്‍ സ്ഥല ഉടമയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഉടമ പോലീസില്‍ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com