എന്തേ വൈകിപ്പോയി ?; യുഡിഎഫ് സമരം ആര്‍എസ്എസുമായുള്ള ഒത്തുകളി ; സത്യഗ്രഹ സമരത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി ; ഒത്തുകളിക്കുന്നത് സര്‍ക്കാരെന്ന് പ്രതിപക്ഷനേതാവ്

രാഹുല്‍ ഗാന്ധിയുടെ നിലപാടല്ല കോണ്‍ഗ്രസുകാര്‍ അംഗീകരിക്കുന്നതെന്നും അമിത് ഷായുടെ വാക്കുകളാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി
എന്തേ വൈകിപ്പോയി ?; യുഡിഎഫ് സമരം ആര്‍എസ്എസുമായുള്ള ഒത്തുകളി ; സത്യഗ്രഹ സമരത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി ; ഒത്തുകളിക്കുന്നത് സര്‍ക്കാരെന്ന് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ യുഡിഎഫ് നടത്തുമെന്ന് പ്രഖ്യാപിച്ച സത്യഗ്രഹ സമരത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സെക്രട്ടേറിയറ്റ് പടിക്കല്‍ ബിജെപി സമരം നടത്തുന്നു. ഇവിടെ നിയമസഭാ കവാടത്തില്‍ യുഡിഎഫ് എംഎല്‍എമാരും സമരം പ്രഖ്യാപിച്ചിരിക്കുന്നു. എന്തേ വൈകിപ്പോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. 

ശബരിമല വിഷയത്തില്‍ യുഡിഎഫ്, ആര്‍എസ്എസും ബിജെപിയുമായി ഒത്തുകളിക്കുകയാണ്.  ഇത് ജനങ്ങള്‍ക്ക് മനസ്സിലായി. ആര്‍എസ്എസിന്റെ ഒക്കച്ചങ്ങാതിയാണ് യുഡിഎഫ്. ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടല്ല കോണ്‍ഗ്രസുകാര്‍ അംഗീകരിക്കുന്നതെന്നും അമിത് ഷായുടെ വാക്കുകളാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങുകയായിരുന്നു. 

എന്നാല്‍ സര്‍ക്കാരാണ് ആര്‍എസ്എസ്സുമായി ഒത്തുകളിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറുപടി നല്‍കി. ഒത്തുകളി ആര്‍എസ്എസും സിപിഎമ്മും തമ്മിലാണ്. ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിക്ക് സന്നിധാനത്ത് ക്രമസമാധാന പാലന ചുമതല ഏല്‍പ്പിച്ചത് അതിനുദാഹരണമാണ്. ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണിത്. ശബരിമലയില്‍ ആര്‍എസ്എസ് സംഘടനയ്ക്ക് അന്നദാന ചുമതല ഏല്‍പ്പിച്ചതും സഹകരണത്തിന്റെ തെളിവാണെന്ന് രമേശ് ചെന്നിത്തലയും ആരോപിച്ചു. 

പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും തമ്മിലുള്ള വാക് പോരിനിടെ ഭരണ പക്ഷ അംഗങ്ങളും നടത്തുളത്തിലേക്കെത്തി. ഇതോടെ ബഹളം രൂക്ഷമാകുകയായിരുന്നു. തുടര്‍ന്ന് സഭ നടപടികല്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com