'എന്റെ കവിത മോഷ്ടിച്ചവര്‍ക്ക് തെറ്റ് മനസിലായെന്ന് കരുതുന്നു, മാപ്പ് വേണ്ട, തെറ്റു തിരുത്തി മുന്നോട്ടുപോവുക'; വിവാദത്തെക്കുറിച്ച് എസ്. കലേഷ്

'ഏഴു വര്‍ഷം മുന്‍പ് എഴുതിയ ഒരു കവിത തന്റെ തന്നെയെന്ന് സ്ഥാപിക്കേണ്ടിവരുന്ന ഒരു എഴുത്തുകാരന്റെ അവസ്ഥ, ദുരവസ്ഥയാണ്'
'എന്റെ കവിത മോഷ്ടിച്ചവര്‍ക്ക് തെറ്റ് മനസിലായെന്ന് കരുതുന്നു, മാപ്പ് വേണ്ട, തെറ്റു തിരുത്തി മുന്നോട്ടുപോവുക'; വിവാദത്തെക്കുറിച്ച് എസ്. കലേഷ്

വിത മോഷണ വിവാദത്തില്‍ ഉള്‍പ്പെട്ടവര്‍ മാപ്പ് പറയേണ്ട കാര്യമില്ലെന്നും തെറ്റ് തിരുത്തി മുന്നോട്ടുപോവുകയാണ് വേണ്ടതെന്നും കവി എസ്. കലേഷ്. എന്നാല്‍ അവര്‍ക്ക് എതിരേ നടക്കുന്ന ആള്‍കൂട്ട ആക്രമണത്തോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ കവിത മോഷ്ടിച്ചവര്‍ക്ക് തെറ്റ് മനസിലായെന്ന് കരുതുന്നുവെന്നും മനസിലായില്ലെങ്കില്‍ അത് സ്വകാര്യമായെങ്കിലും മനസിലാക്കണമെന്നുമാണ് കലേഷ് പറയുന്നത്. 

'കുറച്ചു ദിവസങ്ങളായി കടുത്ത മാനസികസംഘര്‍ഷങ്ങളിലൂടെയാണ് ഞാന്‍ കടന്നു പോകുന്നത്. ഏഴു വര്‍ഷം മുന്‍പ് എഴുതിയ ഒരു കവിത തന്റെ തന്നെയെന്ന് സ്ഥാപിക്കേണ്ടിവരുന്ന ഒരു എഴുത്തുകാരന്റെ അവസ്ഥ, ദുരവസ്ഥയാണ്. നൈതികതയുടേയും സാമൂഹിക നീതിയുടേയും പ്രശ്‌നമുണ്ട് അതില്‍' കലേഷ് പറഞ്ഞു. 

സംഭവം വിവാദമാകുന്നതിന് തലേദിവസം ഇതേക്കുറിച്ച് അറിഞ്ഞിരുന്നെന്നും എന്നാല്‍ അത് തമാശയായാണ് കണ്ടതെന്നും കലേഷ് പറഞ്ഞു. ദീപ നിശാന്തിനെ അപമാനിക്കാന്‍ എതിര്‍പക്ഷത്തുള്ളവര്‍ ചെയ്തതാണ് കരുതിയത്. എന്നാല്‍ കവിത തന്റേതാണെന്ന് ദീപ ഇരട്ടിശക്തിയില്‍ പറഞ്ഞത് ഞെട്ടലുണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. 

ഏറെ സംഘര്‍ഷം അനുഭവിച്ച് പലവട്ടം മാറ്റി എഴുതി പൂര്‍ത്തിയാക്കിയ കവിതയാണത്. എന്നാല്‍ കവിതയില്‍ മിനുക്കു പണികള്‍ നടത്തിയിട്ടുണ്ടെന്ന് ദീപാ നിശാന്ത് പറഞ്ഞത് മനസിലായില്ലെന്നും കലേഷ് പറഞ്ഞു. 'വലിയ ഒരു ആള്‍ക്കൂട്ടത്തെ  പ്രതീക്ഷിച്ച് കവിതയുമായി കാത്തിരിക്കുന്ന കൂട്ടത്തില്‍ അല്ല ഞാന്‍. കവിതയെ ഇഷ്ടപ്പെടുന്നവരുടെ ചെറിയ ഒരിടം. അതാണ് കവിതയുടെ ഇടം. മനുഷ്യന് മനുഷ്യനോട് മാപ്പ് പറയേണ്ട ആവശ്യമുണ്ടെന്ന് വിശ്വസിക്കുന്നില്ല.' വിഷയത്തില്‍ കൂടെനിന്നവരോട് നന്ദി പറയുന്നുവെന്നും കേസ് കൊടുക്കുന്നകാര്യം നിലവില്‍ ആലോചിച്ചിട്ടില്ലെന്നും കലേഷ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com