തല്ലിയിട്ടും പിന്‍മാറിയില്ല, പ്രണയം അവസാനിപ്പിക്കാന്‍ വീട്ടുകാര്‍ യുവതിയെ കെട്ടിയിട്ട് മുടിമുറിച്ചു; അച്ഛന്‍ അറസ്റ്റില്‍

ഓട്ടോ ഡ്രൈവറും വിവാഹിതനുമായ യുവാവുമായ യുവതി പ്രണയത്തിലായിരുന്നു. ഈ ബന്ധം വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നു
തല്ലിയിട്ടും പിന്‍മാറിയില്ല, പ്രണയം അവസാനിപ്പിക്കാന്‍ വീട്ടുകാര്‍ യുവതിയെ കെട്ടിയിട്ട് മുടിമുറിച്ചു; അച്ഛന്‍ അറസ്റ്റില്‍

പത്തനാപുരം; പ്രണയത്തില്‍ നിന്ന് പിന്‍മാറാന്‍ യുവതിയെ വീട്ടുകാര്‍ കെട്ടിയിട്ട് മുടിമുറിച്ചു. പത്തനാപുരത്താണ് സംഭവമുണ്ടായത്. അച്ഛനും സഹോദരനും ചേര്‍ന്ന് മര്‍ദിക്കുകയും മുടിമുറിക്കുകയുമായിരുന്നെന്നാണ് യുവതിയുടെ പരാതി. സംഭവത്തില്‍ അച്ഛനെ പൊലീസ് അറസ്റ്റു ചെയ്തു. കേസില്‍ പ്രതിയായ സഹോദരന്‍ ഒളിവിലാണ്.

ഓട്ടോ ഡ്രൈവറും വിവാഹിതനുമായ യുവാവുമായ യുവതി പ്രണയത്തിലായിരുന്നു. ഈ ബന്ധം വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നു. താക്കീതു ചെയ്തിട്ടും യുവതി പ്രണയത്തില്‍ നിന്ന് പിന്‍മാറാതെ വന്നപ്പോള്‍ വീട്ടുകാര്‍ മര്‍ദിക്കാന്‍ തുടങ്ങി. കഴിഞ്ഞദിവസവും ഇതിന്റെ പേരില്‍ വഴക്കുണ്ടായെന്ന് പോലീസ് പറഞ്ഞു. അച്ഛനും സഹോദരനും ചേര്‍ന്ന് കെട്ടിയിട്ട് മുടി മുറിക്കുകയായിരുന്നുവെന്ന് യുവതി പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

തല പൂര്‍ണമായി മുണ്ഡനംചെയ്ത നിലയിലാണ് യുവതി പരാതി നല്‍കാന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളും ഉണ്ട്. എന്നാല്‍ വീട്ടുകാര്‍ മുടിയുടെ കുറെ ഭാഗം മാത്രമേ മുറിച്ചിട്ടുള്ളൂവെന്നും പിന്നീട് യുവതിതന്നെ മുടി പൂര്‍ണമായി നീക്കം ചെയ്യുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. അറസ്റ്റിലായ അച്ഛനെ റിമാന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com