പ്രളയം: രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാരിന് ബില്ല് നല്‍കിയിട്ടില്ലെന്ന് നാവികസേന

കേരളത്തിലുണ്ടായ മഹാപ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിന് നാവികസേന സംസ്ഥാന സര്‍ക്കാരിന് ബില്ല് നല്‍കിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
പ്രളയം: രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാരിന് ബില്ല് നല്‍കിയിട്ടില്ലെന്ന് നാവികസേന

കൊച്ചി: കേരളത്തിലുണ്ടായ മഹാപ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിന് നാവികസേന സംസ്ഥാന സര്‍ക്കാരിന് ബില്ല് നല്‍കിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഈ വാര്‍ത്ത നിഷേധിച്ച് നാവികസേന വൈസ് അഡ്മിറല്‍ അനില്‍കുമാര്‍ ചാവ്‌ല രംഗത്തെത്തിയിരിക്കുകയാണ്. 

ഇത്തരം പ്രചാരണങ്ങള്‍ തെറ്റാണെന്നു മാത്രമല്ല, അവശ്യസമയങ്ങളില്‍ നേവി സ്വയം നടത്തുന്നതാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍. അതിന് സംസ്ഥാനങ്ങളില്‍ നിന്ന് പണം ഈടാക്കാറില്ല എന്നും അദ്ദേഹം പറഞ്ഞു. നേവിയുടെ കൊച്ചി യൂണിറ്റ് പരിശീലനത്തിനാണ് പ്രാധാന്യം നല്‍കുന്നത്. അംഗങ്ങള്‍ക്ക് പുറത്ത് പരിശീലനത്തിനു ലഭിച്ച അവസരമായാണ് ഇതിനെ കാണുന്നത്. മറ്റ് ചെലവുകള്‍ തേയ്മാനച്ചെലവും ശമ്പളവുമാണ്. അത് അല്ലാതെ തന്നെ ഉണ്ടാകുന്നതിനാല്‍ ഇതൊന്നും കണക്കാക്കിയിട്ടില്ല. 

രക്ഷാപ്രവര്‍ത്തനമല്ല, രാജ്യത്തിന്റെ പൊതു താല്‍പര്യ സുരക്ഷയാണ് നേവിയുടെ ദൗത്യം. ഒരു നൂറ്റാണ്ടായി കേരള സംസ്ഥാനത്തിന്റെ സുരക്ഷയുടെയും സമ്പദ് വ്യവസ്ഥയുടെയും അവിഭാജ്യഘടകമാണ് നേവി, പ്രത്യേകിച്ചും കൊച്ചിയുടെ. കേരളത്തില്‍ നിന്ന് നേവിയുടെ ഭാഗമാകാന്‍ കൂടുതല്‍ യുവാക്കള്‍ മുന്നോട്ടു വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com