ശബരിമല യുവതീപ്രവേശം : ബിജെപിയുടെ അനിശ്ചിതകാല നിരാഹാര സമരത്തിന് ഇന്ന് തുടക്കം

സെക്രട്ടറിയേറ്റിന് മുന്നില്‍ എ എന്‍ രാധാകൃഷ്ണന്റെ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തോടെയാണ് ബിജെപി സമരം ശക്തമാക്കുന്നത്
ശബരിമല യുവതീപ്രവേശം : ബിജെപിയുടെ അനിശ്ചിതകാല നിരാഹാര സമരത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം : ശബരിമല യുവതീപ്രവേശത്തില്‍ ബിജെപിയുടെ രണ്ടാംഘട്ട പ്രത്യക്ഷസമരത്തിന് ഇന്ന് തുടക്കം. സെക്രട്ടറിയേറ്റിന് മുന്നില്‍ ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തോടെയാണ് ബിജെപി സമരം ശക്തമാക്കുന്നത്. ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ എംപി സമരം ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി കേന്ദ്ര-സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. 

ശബരിമല പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ നിയോഗിച്ച എംപിമാരുടെ സംഘവും ഇന്ന് തിരുവനന്തപുരത്ത് എത്തും. പാര്‍ട്ടി നേതാക്കളുമായി സംഘം കൂടിക്കാഴ്ച നടത്തും. ശബരിമല വിഷയത്തില്‍ കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം ഇന്നലെ മുതല്‍ ബിജെപി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരേ വഴിതടയല്‍ അടക്കം സമരം ശക്തമാക്കിയിരുന്നു. 

ശബരിമല പ്രതിഷേധവേദി സെക്രട്ടേറിയറ്റുപടിക്കലേക്കു മാറ്റിയതിന്റെപേരില്‍ പാര്‍ട്ടിയില്‍ ഭിന്നസ്വരം ഉയര്‍ന്നിരുന്നു. ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെതിരേ സര്‍ക്കാര്‍ നീക്കങ്ങളെ പ്രതിരോധിക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞില്ലെന്ന വിമര്‍ശനവും ശക്തമായി. ഇതോടെയാണ് വിഷയത്തില്‍ ശക്തമായ സമരവുമായി ബിജെപി രംഗത്തിറങ്ങിയത്. 

എംപിമാരുടെ സംഘം നല്‍കുന്ന പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കേന്ദ്രം നിലപാട് വ്യക്തമാക്കുക. സമരത്തിന്റെ ഗതിമാറാതിരിക്കാനും വിവാദങ്ങള്‍ മൂര്‍ച്ഛിക്കാതിരിക്കാനും ശ്രദ്ധവേണമെന്നും ഒരുവിഭാഗം നേതാക്കള്‍ പറയുന്നു. അതേസമയം കെ. സുരേന്ദ്രനെ ജാമ്യത്തിലിറക്കാനും കേസ് നടത്താനും മുതിര്‍ന്ന അഭിഭാഷകനെ നിയോഗിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്. സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കുകയാണെന്ന് ഞായറാഴ്ച ബി.ജെ.പി. നേതാക്കള്‍ ഗവര്‍ണറെ സന്ദര്‍ശിച്ച് പരാതിപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com