'സുരേന്ദ്രനെ ജയിലിലാക്കിയത് രാഷ്ട്രീയ ഗൂഢാലോചന, വളര്‍ന്നുകൊണ്ടിരിക്കുന്ന ബിജെപിയെ ഇല്ലാതാക്കാനുള്ള ശ്രമം'; അന്വേഷിക്കാന്‍ ബിജെപി സംഘം എത്തി

ശബരിമല പ്രക്ഷോഭം കൈകാര്യം ചെയ്ത സര്‍ക്കാര്‍ നടപടി അന്വേഷിക്കാനായി ബിജെപി അധ്യക്ഷന്‍ അമിത് ഷോ നിയമിച്ച സംഘം കേരളത്തില്‍ എത്തി
'സുരേന്ദ്രനെ ജയിലിലാക്കിയത് രാഷ്ട്രീയ ഗൂഢാലോചന, വളര്‍ന്നുകൊണ്ടിരിക്കുന്ന ബിജെപിയെ ഇല്ലാതാക്കാനുള്ള ശ്രമം'; അന്വേഷിക്കാന്‍ ബിജെപി സംഘം എത്തി


തിരുവനന്തപുരം; ശബരിമല പ്രക്ഷോഭം കൈകാര്യം ചെയ്ത സര്‍ക്കാര്‍ നടപടി അന്വേഷിക്കാനായി ബിജെപി അധ്യക്ഷന്‍ അമിത് ഷോ നിയമിച്ച സംഘം കേരളത്തില്‍ എത്തി. കെ. സുരേന്ദ്രനെതിരേയുള്ള സര്‍ക്കാര്‍ നടപടി രാഷ്ട്രീയ ഗൂഢാലോചനയെന്ന് അദ്ദേഹത്തെ ജയിലില്‍ എത്തി സന്ദര്‍ശിച്ചതിന് ശേഷം ബിജെപി നേതാവ് പ്രഹഌദ് ജോഷി പറഞ്ഞു. കേരളത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ബിജെപിയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് കമ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്നുണ്ടാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

ശബരിമല പ്രതിഷേധത്തെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. കെ. സുരേന്ദ്രനെ കള്ളകേസില്‍ കുടുക്കിയിരിക്കുകയാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. അനാവശ്യ വകുപ്പുകളാണ് അദ്ദേഹത്തിനെതിരേ ചുമത്തിയിരിക്കുന്നതെന്നും ജയിലില്‍ അവശ്യമായ പരിഗണന പോലും അദ്ദേഹത്തിന് ലഭിക്കുന്നില്ലെന്നും സംഘം ആരോപിച്ചു. 

ശബരിമല പ്രശ്‌നം അന്വേഷിക്കാനായാണ് നാലംഗം സംഘത്തെ അമിത് ഷാ ചുമതലപ്പെടുത്തിയത്. സരോജ് പാണ്ഡ്യ, വിനോദ് സോന്‍കര്‍, പ്രല്‍ഹാധ് ജോഷി, നളിന്‍ കുമാര്‍ എന്നിവര്‍ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com