കൊല്ലത്ത് ബൈക്കിനെ മറികടന്നതിന്റെ പേരില്‍ യുവാവിന് ക്രൂര മര്‍ദനം
By സമകാലികമലയാളം ഡെസ്‌ക് | Published: 04th December 2018 07:56 PM |
Last Updated: 04th December 2018 07:56 PM | A+A A- |
കൊല്ലം: രണ്ടു പേര്‍ സഞ്ചരിച്ച ബൈക്കിനെ മറികടന്നതിന്റെ പേരില്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ചു. കരുനാഗപ്പള്ളി സ്വദേശി ഷിബുവിനാണ് മര്‍ദ്ദനമേറ്റത്. കൊല്ലം രാമന്‍കുളങ്ങരയിലെ പെട്രോള്‍ പമ്പില്‍ വെച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
രണ്ടുപേര്‍ സഞ്ചരിച്ച ഒരു ബൈക്കിനെ മറികടന്നതിന്റെ പേരില്‍ ഇവര്‍ ഷിബുവിനെ പിന്‍തുടര്‍ന്ന് അസഭ്യം പറയും തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇവരില്‍നിന്ന് രക്ഷപ്പെടാന്‍ ഷിബു സമീപത്തെ പെട്രോള്‍ പമ്പിലേക്ക് കയറി. പിന്നാലെയെത്തിയ സംഘം ഷിബുവിനെ അവിടെ വെച്ച് ആക്രമിക്കുകയായിരുന്നു.
കത്തിയുമായാണ് ഇവര്‍ ഷിബുവിനെ ആക്രമിച്ചതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇരുവരും ചേര്‍ന്ന് ഷിബുവിനെ മര്‍ദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ഹെല്‍മറ്റുകൊണ്ട് മര്‍ദിക്കുകയും ചെയ്യുന്നുണ്ട്. സമീപത്തുണ്ടായിരുന്നവര്‍ ഷിബുവിനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. അക്രമികള്‍ സ്ഥലത്തുനിന്ന് പോയതിന് ശേഷമാമാണ് ഷിബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഏതാനും ദിവസം മുന്‍പ് കൊല്ലത്ത് യുവാവിനെ എട്ടംഗ സംഘം ആക്രമിച്ചിരുന്നു.