അഴിമതിക്കാരെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി കോണ്‍ട്രാക്റ്റ് എടുത്തുവെന്ന് രമേശ് ചെന്നിത്തല ; ജലീലിന് ഒരു നീതി, ജയരാജന് മറ്റൊരു നീതിയെന്ന് ഉമ്മന്‍ചാണ്ടി ; യുഡിഎഫ് കാലത്തെ ചരിത്രം എണ്ണിയാല്‍ തീരില്ലെന്ന് മുഖ്യമന്ത്രി ; സഭയില്‍ വാക് പോര്&

മന്ത്രി ചൂണ്ടിക്കാട്ടുന്ന ഇടത്ത് ഒപ്പിടേണ്ട ആളോണോ മുഖ്യമന്ത്രി. അല്ലല്ലോയെന്ന് മുരളീധരന്‍
അഴിമതിക്കാരെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി കോണ്‍ട്രാക്റ്റ് എടുത്തുവെന്ന് രമേശ് ചെന്നിത്തല ; ജലീലിന് ഒരു നീതി, ജയരാജന് മറ്റൊരു നീതിയെന്ന് ഉമ്മന്‍ചാണ്ടി ; യുഡിഎഫ് കാലത്തെ ചരിത്രം എണ്ണിയാല്‍ തീരില്ലെന്ന് മുഖ്യമന്ത്രി ; സഭയില്‍ വാക് പോര്&

തിരുവനന്തപുരം : അഴിമതിക്കാരെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കരാര്‍ എടുത്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പ്രതിപക്ഷം കൊണ്ടുവന്ന കെടി ജലീലിന്റെ ബന്ധു നിയമനവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം ഉന്നയിച്ച വിെഷയത്തില്‍ മുഖ്യമന്ത്രിക്ക് വ്യക്തമായ മറുപടിയില്ല. 

ഇ പി ജയരാജന്‍ ചെയ്തതിലും വലിയ തെറ്റാണ് ജലീല്‍ ചെയ്തത്. ബന്ധു നിയമനത്തില്‍ ജലീലിനെ ന്യായീകരിച്ച മുഖ്യമന്ത്രി എന്തുകൊണ്ട്, ഇതേ നീതി ജയരാജന് നല്‍കിയില്ലെന്നും ചെന്നിത്തല ചോദിച്ചു. 

അദീബിന്റെ നിയമനം ശരിയാണെന്ന് ന്യായീകരിക്കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുമോയെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി ചോദിച്ചു. ജലീലിന് ഒരു നീതി, ജയരാജന് മറ്റൊരു നീതി എന്നതാണ് അവസ്ഥയെന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. 

അഴിമതിയുടെ ചെളിക്കുണ്ടില്‍ സര്‍ക്കാര്‍ പൂണ്ടുപോയതായി അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച കെ മുരളീധരന്‍ ആരോപിച്ചു. മന്ത്രി ചൂണ്ടിക്കാട്ടുന്ന ഇടത്ത് ഒപ്പിടേണ്ട ആളോണോ മുഖ്യമന്ത്രി. അല്ലല്ലോയെന്ന് മുരളീധരന്‍ പറഞ്ഞു. ജലീലിന്റെ ബന്ധു നിയമനത്തില്‍ നിയമപോരാട്ടവുമായി പ്രതിപക്ഷം ഏതറ്റം വരെ പോകുമെന്നും മുരളീധരന്‍ വ്യക്തമാക്കി. 

അതേസമയം അദീബിന്റെ നിയമനത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യായീകരിച്ചു. കെടി ജലീല്‍ ചട്ട ലംഘനമോ, സത്യപ്രതിജ്ഞാ ലംഘനമോ നടത്തിയിട്ടില്ല. നിയമനം മൂലം കോര്‍പ്പറേഷന് ഒരു രൂപ പോലും നഷ്ടമുണ്ടായിട്ടില്ല. സമാന തസ്തികരയില്‍ മുമ്പും ഡെപ്യൂട്ടഷന്‍ നിയമനം നടത്തിയിട്ടുണ്ട്. 

യുഡിഎഫ് കാലത്തും ഇത്തരം നിയമനങ്ങള്‍ നടത്തിയിട്ടുണ്ട്. യുഡിഎഫ് കാലത്തെ ചരിത്രം എണ്ണിയാല്‍ തീരില്ലെന്നും മുഖ്യമന്ത്രിയുടെ മറുപടി നല്‍കി. മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ വാക്കൗട്ട് നടത്തി. അതേസമയം ലീഗ് എംഎല്‍എമാര്‍ നടുത്തളത്തിലിറങ്ങി ജലീലിന്റെ രാജിക്കായി പ്രതിഷേധിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com